നൂനപക്ഷക്ഷേമ പദ്ധതികള്‍ പ്രയോജനപ്പെടുത്തണം: വി.വി. ജോഷി
Thursday, May 7, 2015 12:27 AM IST
കൊച്ചി: കേരളത്തില്‍ 65 ലക്ഷം വരുന്ന ക്രൈസ്തവസമൂഹം ഭാരത ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതും പാര്‍ലമെന്റ് ആവിഷ്കരിച്ചിട്ടുള്ളതുമായ ന്യൂനപക്ഷക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്കായി ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്െടന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.വി.വി.ജോഷി. എറണാകുളം പിഒസിയില്‍ വിദ്യാഭ്യാസ കോര്‍പറേറ്റ് മാനേജര്‍മാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ക്ഷേമത്തിനും സാമൂഹികപരവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ ഉയര്‍ച്ചയ്ക്കും വേണ്ടി നിരവധി പദ്ധതികളുണ്ട്.

ഈ ക്ഷേമപദ്ധതികളുടെ നേട്ടം തങ്ങള്‍ക്കും ലഭിക്കുന്നുണ്െടന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും ജാഗ്രതയും ക്രൈസ്തവ സമൂഹത്തിനുണ്ടാകണം.


കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ക്രൈസ്തവ സ മൂഹം ഈ പദ്ധതികളില്‍നിന്നു മാറ്റിനിര്‍ത്തപ്പെടാതിരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണം-അദ്ദേഹം പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ വിദ്യാര്‍ഥികള്‍ വിഴാതിരിക്കാന്‍ സഹായിക്കണമെന്നും സൈബര്‍ സെല്ലിന്റെ സബ് ഇന്‍സ്പെക്ടര്‍ ഫ്രാന്‍സിസ് പെരേര ഓര്‍മിപ്പിച്ചു.

ഫാ.യോഹന്നാന്‍ മുളമൂട്ടില്‍, ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, സിസ്റര്‍ നവ്യ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.