മരുന്നുകുറിപ്പടി: കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
Thursday, May 7, 2015 12:27 AM IST
കണ്ണൂര്‍: വലിയ അക്ഷരത്തില്‍ മരുന്നുകളുടെ രാസനാമം വ്യക്തമായി എഴുതണമെന്ന മെഡിക്കല്‍ കൌണ്‍സിലിന്റെ നിര്‍ദേശം പാലിക്കാതെ ചില ഡോക്ടര്‍മാര്‍ അവ്യക്തമായ മരുന്നു കുറിപ്പടികള്‍ നല്‍കുന്നതില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു.

അവ്യക്തമായുള്ള കുറിപ്പടികള്‍ കാരണം മെഡിക്കല്‍ സ്റോറുകാര്‍ക്കു പോലും യഥാര്‍ഥ മരുന്നു കൊടുക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്താണു വിശദീകരണം തേടിയത്. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഐഎംഎ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറും ഇക്കാര്യം സംബന്ധിച്ചു വിശദീകരണം സമര്‍പ്പിക്കണം. ഇതു സംബന്ധിച്ചു ലഭിച്ച പരാതി 11ന് കണ്ണൂര്‍ ഗസ്റ് ഹൌസില്‍ കമ്മീഷനംഗം നടത്തുന്ന സിറ്റിംഗില്‍ പരിഗണിക്കും. സാധാരണക്കാര്‍ക്കു മാത്രമല്ല പരിചയസമ്പന്നരായ ഫാര്‍മസിസ്റുകള്‍ക്കു പോലും ഡോക്ടര്‍മാരുടെ കുറിപ്പ് മനസിലാക്കാന്‍ പ്രയാസമുണ്െടന്നു കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.


വിഷയത്തില്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കേസില്‍ കക്ഷിചേരാം. അവര്‍ തങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും സിറ്റിംഗില്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.