ഭാര്യ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
Thursday, May 7, 2015 12:31 AM IST
കൊച്ചി: അധ്യാപികയായ വീട്ടമ്മയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തി. പ്രതിയെന്നു സംശയിക്കുന്ന ഭര്‍ത്താവായ പോസ്റ്മാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ആലപ്പുഴ കുടശനാട് ഗവ.ഹൈസ്കൂള്‍ അധ്യാപികയും മുളവുകാട് പൊന്നാരിമംഗലം ഓളിപ്പറമ്പില്‍ ജോണ്‍ ഡിസില്‍വയുടെ ഭാര്യയുമായ മെര്‍ലിന്‍ ഫെര്‍ണാണ്ടസ് (44) ആണ് പൊന്നാരിമംഗലത്തെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്.

അടുക്കളയില്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണു കൊലപാതകം. മൃതദേഹത്തില്‍ 16 കുത്തേറ്റ മുറിവുകള്‍ ഉള്ളതായി ഇന്‍ക്വസ്റില്‍ വ്യക്തമായി. സംഭവത്തിനു ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ജോണ്‍ ഡിസില്‍വ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മട്ടാഞ്ചേരി പോസ്റോഫീസ് ജീവനക്കാരനായ പ്രതി പോലീസ് നിരീക്ഷണത്തിലാണ്.

ഇന്നലെ പുലര്‍ച്ചെയാണു സംഭവം. വീട്ടില്‍ അപകടം നടന്നിട്ടുണ്ട് എന്നു വാതിലിനു പുറത്തു കടലാസില്‍ എഴുതി ഒട്ടിച്ചിരിക്കുന്നതു കണ്ട് രാവിലെ ഏഴോടെ അടുത്തു താമസിക്കുന്ന സഹോദരന്‍ ജോസ് മുറി തുറന്നുനോക്കിയപ്പോള്‍ സ്വീകരണ മുറിയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന മെര്‍ലിനെയും ജോണിനെയുമാണു കണ്ടത്. ഭാര്യക്കു മറ്റൊരാളുമായി അടുപ്പമുണ്െടന്ന ആരോപണമാണ് ജോണ്‍ ഡിസില്‍വ കത്തില്‍ എഴുതിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു.


ജോലിസ്ഥലമായ കുടശനാട് ഒരു വീട്ടില്‍ പേയിംഗ് ഗെസ്റായി താമസിച്ചിരുന്ന മെര്‍ലിന്‍ സ്കൂള്‍ അവധിക്കാലമായതിനാല്‍ ഒരു മാസമായി വീട്ടിലുണ്ട്. പ്ളസ് ടു വിദ്യാര്‍ഥിനിയായ മകള്‍ മെര്‍ലിന്റെ കോഴിക്കോട്ടെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയിരിക്കുകയാണ്. പൊന്നാരിമംഗലത്തെ വീട്ടില്‍ ഭാര്യയും ഭര്‍ത്താവും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെ എപ്പോഴോ ആണു കൊലപാതകം നടന്നതെന്നാണു കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.