യുഡിഎഫ് മധ്യമേഖല ജാഥാക്യാപ്റ്റന്‍ ആരെന്നത് അനിശ്ചിതത്വത്തില്‍
Thursday, May 7, 2015 12:32 AM IST
കോട്ടയം: യുഡിഎഫ് മധ്യമേഖല ജാഥാ ക്യാപ്റ്റന്‍ ആരാകുമെന്നത് അനിശ്ചിതത്വത്തില്‍. മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതാക്കളെ ജാഥാ ക്യാപ്റ്റനാക്കാനായിരുന്നു യുഡിഎഫ് തീരുമാനം.

ഇതനുസരിച്ചു കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എംഎല്‍എയെ ക്യാപ്റ്റനാക്കി 19 മുതല്‍ 25 വരെ ജാഥാ നടത്താന്‍ യുഡിഎഫില്‍ ധാരണയായിരുന്നു. എന്നാല്‍, ആരോഗ്യകാരണങ്ങള്‍ പറഞ്ഞു സി.എഫ്. തോമസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു പിന്മാറി. പകരം ജോസ് കെ. മാണി എംപിയെ നിയമിക്കാനുള്ള നീക്കത്തെ ഘടകകക്ഷികള്‍ എതിര്‍ത്തു.


ആരോപണ വിധേയനാണെന്ന ആക്ഷേപമാണ് അദ്ദേഹത്തിനെതിരേ ഉയര്‍ത്തിയത്. അതേസമയം ജാഥാ ദിവസങ്ങളില്‍ താന്‍ സംസ്ഥാനത്തുണ്ടാവില്ലെന്നു വ്യക്തമാക്കി ജോസ് കെ. മാണി പിന്മാറിയെന്നാണു സൂചന.

ഇതോടെ ജാഥാ ക്യാപ്റ്റനാരെന്നത് അനിശ്ചതത്തിലായി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി മുന്നണിയെ ശക്തിപ്പെടുത്താണു യുഡിഎഫിന്റെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.