കാട്ടുമൃഗ വേട്ടക്കാരന്‍ ഇരളം വീരപ്പന്‍ പിടിയില്‍
കാട്ടുമൃഗ വേട്ടക്കാരന്‍  ഇരളം വീരപ്പന്‍ പിടിയില്‍
Thursday, May 7, 2015 12:33 AM IST
രാജാക്കാട്: കാട്ടുമൃഗങ്ങളെ വെട്ടയാടുന്നതില്‍ വിരുതനായ ഇരളം വീരപ്പന്‍ എന്നറിയപ്പെടുന്ന വയനാട് ചേളിച്ചിറ ഇ.വി. സുനില്‍കുമാര്‍ പോലീസ് പിടിയിലായി.

ഒരു പുലിയെയും മൂന്നു മാനിനെയും വെടിവച്ച കേസിലും നിരവധി പോലീസ് കേസുകളിലും പ്രതിയായ ഇയാള്‍ ഒളിവിലായിരുന്നു. ചിതലത്ത് റേഞ്ച് ഇരളം ബീറ്റ് ഫോറസ്റ് ഓഫീസിന്റെ പരിധിയിലാണ് ഇയാള്‍ പുലിയെയും മാനുകളെയും വെടിവച്ചത്. പോലീസ് കേസിനെത്തുടര്‍ന്നാണ് ഇയാള്‍ വയനാട്ടില്‍നിന്നും മുങ്ങിയത്.

തുടര്‍ന്നു വനം വകുപ്പും പോലീസും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാള്‍ ഇടുക്കി ജില്ലയിലേക്ക് കടന്നിട്ടുണ്െടന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദേവികുളം റേഞ്ച് ഫോറസ്റ് ഓഫീസര്‍ അജയഘോഷ്, പൊന്മുടി ബീറ്റ് ഫോറസ്റ് ഓഫീസര്‍ എ. ഗിരിചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ പൂപ്പാറയില്‍നിന്നും പിടികൂടിയത്.


ഇയാള്‍ നാളുകളായി ചിന്നക്കനാലില്‍ ഒരു സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ ജോലി നോക്കുന്നുണ്െടന്നറിഞ്ഞ അന്വേഷണസംഘം രഹസ്യമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ അറസ്റുചെയ്തത്. പ്രതിയെ ഇരളം ബീറ്റ് ഫോറസ്റ് ഓഫീസര്‍ കെ.ജെ. ജോസിന് കൈമാറി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.