എടത്വ പള്ളിയില്‍ പ്രധാന തിരുനാള്‍ ഇന്ന്
Thursday, May 7, 2015 12:36 AM IST
എടത്വ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍ ഇന്ന്. വൈകുന്നേരം നാലിനു വിശുദ്ധന്റെ അദ്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റും നടക്കും. പരമ്പരാഗതമായി തിരുസ്വരൂപം വഹിക്കുന്ന കന്യാകുമാരിയില്‍ നിന്നുള്ളവരാണ് ഇക്കുറിയും പ്രദക്ഷിണസമയത്ത് വിശുദ്ധന്റെ രൂപം ചുമലില്‍ എടുക്കുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ഭക്തജനങ്ങളെക്കൊണ്ട് പള്ളിയും പരിസരവും നിറഞ്ഞിരിക്കുകയാണ്.


ഇന്നലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയരൂപവും സംവഹിച്ചു നടന്ന പ്രദക്ഷിണത്തില്‍ പതിനായിരങ്ങളാണു പങ്കെടുത്തത്. തമിഴ്നാട്ടിലെ രാജാക്കമംഗലം തുറക്കാരാണ് ഇതിനു നേതൃത്വം നല്‍കിയത്.

തിരുനാളിന് ദിവസങ്ങള്‍ക്ക് മുമ്പേ എടത്വയിലെത്തിചേര്‍ന്ന ഇവര്‍ അവകാശ നേര്‍ച്ചകള്‍ നടത്തി മടങ്ങി. എട്ടാമിടം മേയ് 14 നാണ്. അന്നു ചെറിയ രൂപം വഹിച്ചുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയില്‍ മടങ്ങിയെത്തുന്നതോടെ കൊടിയിറങ്ങും. രാത്രി ഒന്‍പതിന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപ നമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.