വൈദ്യുതി സര്‍ച്ചാര്‍ജ്: അവസാനഘട്ട തെളിവെടുപ്പ്
Thursday, May 7, 2015 12:37 AM IST
തിരുവനന്തപുരം: 2014 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ധനവിലയില്‍ വന്ന മാറ്റത്തിനനുസൃതമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വൈദ്യുതി വാങ്ങുന്നതിനുമുള്ള ചെലവില്‍ വന്ന വര്‍ധന പരിഹരിക്കുന്നതിന് വൈദ്യുതി ഉപയോക്താക്കളില്‍ നിന്നും ഫ്യൂവല്‍ സര്‍ച്ചാര്‍ജ് ഈടാക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് കേരളാ സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച പെറ്റീഷന്‍ സംബന്ധിച്ച് കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുന്നതിന് 13നു രാവിലെ 11.30ന് കേരള ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി) കോണ്‍ഫറന്‍സ് ഹാള്‍, എച്ച്എംടി കോളനി, റോക്ക് വെല്‍ റോഡ്, കളമശേരിയില്‍ വച്ച് അവസാന തെളിവെടുപ്പ് നടത്തും. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും 11 വരെ കത്ത് മുഖേന സമര്‍പ്പിക്കുകയോ ഹിയറിംഗ് വേളയില്‍ കമ്മീഷനു നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ കമ്മീഷന്റെ ംംം.ലൃരസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.