ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി ഹ്രസ്വ ചലച്ചിത്ര മത്സരം
Thursday, May 7, 2015 12:38 AM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഹയര്‍സെക്കന്‍ഡറി തലത്തിലുളള വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ഹ്രസ്വ ചലച്ചിത്ര മത്സരം സംഘടിപ്പിക്കുന്നു. മൂന്നു മിനിറ്റു മുതല്‍ അഞ്ച് മിനിറ്റ് വരെയായിരിക്കണം ചിത്രത്തിന്റെ ദൈര്‍ഘ്യം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ അധികൃതര്‍ അറ്റസ്റ് ചെയ്ത, ഫോം കൂടി ഉള്‍പ്പെടുത്തിവേണം അയയ്ക്കാന്‍.

സമ്മാനാര്‍ഹമാകുന്ന ചിത്രങ്ങള്‍ക്ക് 10,000, 5,000, 3,000 എന്നീ ക്രമത്തില്‍ പ്രൈസ് മണിയും ശില്പവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഡിവിഡി ഫോര്‍മാറ്റില്‍ വേണം അയയ്ക്കാന്‍. അപേക്ഷാഫോറം ംംം.സലൃമഹമളശഹാ.രീാ എന്ന വെബ്സൈറ്റിലും അക്കാദമി ഓഫീസിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2310323, 2312214 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പൂരിപ്പിച്ച ബയോഡേറ്റയോടൊപ്പം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, തിരുവനന്തപുരത്തിന്റെ പേരില്‍ 2015 25നു മുമ്പായി ലഭ്യമാക്കണം. ഫോണ്‍: 0471 2310323, 2312214.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.