നഴ്സുമാരുടെ സംഗമം കൊച്ചിയില്‍
Thursday, May 7, 2015 12:38 AM IST
കൊച്ചി: അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ടിഎന്‍എഐ)യുടെ നേതൃത്വത്തില്‍ യുദ്ധബാധിത പ്രദേശങ്ങളില്‍നിന്നു തിരിച്ചെത്തിയ നഴ്സുമാരുടെ സംഗമം സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ കച്ചേരിപ്പടി ആശിര്‍ഭവനിലാണു പരിപാടി നടത്തുന്നതെന്നു ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സതി മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


ഇറാക്ക്, ലിബിയ, യമന്‍ പ്രദേശങ്ങളില്‍നിന്നു തിരച്ചെത്തിയ നഴ്സ്മാര്‍ പങ്കെടുക്കും. വിദേശരാജ്യങ്ങളില്‍നിന്നു തിരിച്ചെത്തിയ നഴ്സുമാരുടെ പ്രശ്നങ്ങളെപ്പറ്റി കൃത്യമായ വിവിരശേഖരണം നടത്തുന്നതിനായാണു സംഗമം. ഫോണ്‍: 495837181, 9539723024, ഇ-മെയില്‍: സലൃമഹമിമശ@ഴാമശഹ.രീാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.