ഡെറാഡൂണ്‍ എക്സ്പ്രസ് റദ്ദാക്കി
Thursday, May 7, 2015 12:39 AM IST
തിരുവനന്തപുരം: ഡല്‍ഹി മേഖലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളത്തെ കൊച്ചുവേളി-ഡറാഡൂണ്‍ എക്സ്പ്രസും 11നുള്ള ഡറാഡൂണ്‍-കൊച്ചുവേളി എക്സ്പ്രസും റദ്ദാക്കി. എറണാകുളം-നിസാമുദീന്‍ എക്സ്പ്രസ്, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ട്രെയിനുകള്‍ നാളെ മഥുര-ഫരീദാബാദ് റൂട്ടിനു പകരം ആഗ്രാ കന്റോണ്‍മെന്റ് റൂട്ട് വഴിയായിരിക്കും സര്‍വീസ് നടത്തുക. നാളെ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 11ന് നിസാമുദീനിലെത്തുന്ന രാജധാനി എക്സ്പ്രസ് മൂന്നര മണിക്കൂര്‍ വൈകി മാത്രമേ ലക്ഷ്യസ്ഥാനത്തെത്തുകയുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.