രാജേഷ് ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍
രാജേഷ് ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍
Thursday, May 7, 2015 12:39 AM IST
കോട്ടയം: ചെസ് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാര്‍ക്കുള്ള പരമോന്നത പദവിയായ ഇന്റര്‍ നാഷണല്‍ ആര്‍ബിറ്റര്‍ പദവി കോട്ടയം നാട്ടകം സ്വദേശി രാജേഷിനു ലഭിച്ചു. ചെസിന്റെ ലോക സംഘടനയായ ഫിഡെയുടെ ചൈനയില്‍ കൂടിയ ബോര്‍ഡ് മീറ്റിംഗിലാണു തീരുമാനമുണ്ടായത്. ഫിഡെയുടെ പുതിയ നിബന്ധനകള്‍ നിലവില്‍വന്നശേഷം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍നിന്നു ഇന്റര്‍നാഷണല്‍ ആര്‍ബിറ്ററാകുന്ന ആദ്യ വ്യക്തിയാണു രാജേഷ്.

എഴുത്തു പരീക്ഷയ്ക്കു പുറമെ നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ സഹായിയായി മികവ് തെളിയിച്ചാല്‍ മാത്രമേ ഈ പദവിക്കായി പരിഗണിക്കുകയുള്ളു. മുമ്പ് ചെന്നൈയില്‍ നടന്ന എഴുത്തു പരീക്ഷയില്‍ രാജേഷ് എട്ടാം റാങ്ക് നേടിയിരുന്നു. ഈ പദവി ലഭിക്കുന്നതോടു കൂടി ചെസ് ഒളിമ്പ്യാഡ് ഉള്‍പ്പെടെ ലോകത്തില്‍ എവിടെയും നടക്കുന്ന മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള യോഗ്യതയാണു നേടിയിരിക്കുന്നത്. നിലവില്‍ ഈ യോഗ്യതയുള്ള കേരളത്തിലെ ഏകവ്യക്തി രാജേഷാണ്.


ചെസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.