മീന്‍ കുറയാന്‍ കാരണം കാലാവസ്ഥാ വ്യതിയാനം: കുഫോസ് വിസി
Thursday, May 7, 2015 12:39 AM IST
കൊച്ചി: കാലാവസ്ഥയിലെ മാറ്റവും ആഗോളതാപനവും സമുദ്ര ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിച്ചതാണു മത്സ്യസമ്പത്ത് ഗണ്യമായി കുറയാന്‍ കാരണമെന്നു കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) വൈസ്ചാന്‍സലര്‍ പ്രഫ. ബി. മധുസൂദനക്കുറുപ്പ്.

ഇന്ത്യന്‍ കടല്‍ത്തീരങ്ങളില്‍നിന്നുള്ള മത്സ്യലഭ്യതയില്‍ കഴിഞ്ഞ വര്‍ഷം ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആഗോളതലത്തില്‍ കാര്യക്ഷമമായ കരുതല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മത്സ്യസമ്പത്തില്‍ വന്‍ ഇടിവ് സംഭവിക്കുമെന്നും അതുവഴി ഭക്ഷ്യമേഖല പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ റാസല്‍ഖൈമ ഗവണ്‍മെന്റിന് കീഴിലുള്ള എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി നടത്തുന്ന മൂന്നാമത് അന്താരാഷ്ട്ര ആഗോളതാപന-ഭക്ഷ്യസുരക്ഷാ സമ്മേളനത്തില്‍ ഫിഷറീസ് മേഖലയില്‍ ആഗോള താപനത്തിന്റെ സ്വാധീനം-ഭക്ഷ്യസുരക്ഷയ്ക്കു ഭീഷണി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.