എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ കൈമാറല്‍ നാളെ
Friday, May 22, 2015 12:13 AM IST
കൊച്ചി: പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ (എന്‍എബിഎച്ച്) അംഗീകാരം കൈമാറുന്ന ചടങ്ങ് നാളെ നടക്കും.

ജില്ലയുടെ കിഴക്കന്‍ മേഖലയായ മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തിനു കീഴിലെ ആരക്കുഴ ഗ്രാമപഞ്ചായത്തിലെ പണ്ടപ്പിള്ളിയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും സിഎച്ച്സിയാണ്.

നാളെ രാവിലെ 10.30നു ആശുപത്രി പരിസരത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം നടത്തും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.


ദേശീയ അംഗീകാരം നേടിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജെയിംസ് മാണിയെ ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് ആദരിക്കും. നവീകരിച്ച ലബോറട്ടറി ഉദ്ഘാടനം ജോയ്സ് ജോര്‍ജ് എംപി നിര്‍വഹിക്കും. ചടങ്ങില്‍ ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.