കര്‍ഷക നേതൃസമ്മേളനം ഇന്ന് കുട്ടനാട്ടില്‍
Friday, May 22, 2015 12:14 AM IST
കോട്ടയം: സംസ്ഥാനത്തെ പ്രമുഖ കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം ഇന്നു കുട്ടനാട്ടില്‍ ചേരും. ദ പീപ്പിളിന്റെ നേതൃത്വത്തില്‍ കുട്ടനാട് വികസനസമിതിയുടെ ആഭിമുഖ്യത്തിലാണു സമ്മേളനം. രാവിലെ 10.30-ന് മാമ്പുഴക്കരി കുട്ടനാട് വികസനസമിതി ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ദ പീപ്പിളിന്റെയും ഇന്‍ഫാമിന്റെയും ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.

കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ വിഷയാവതരണവും ഇന്‍ഫാം ദേശീയ സെക്രട്ടറിജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്യന്‍ ആമുഖപ്രഭാഷണവും നടത്തും. പി.സി.ജോസഫ്, ഫാ.സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, വി.വി.അഗസ്റിന്‍, മൌലവി മുഹമ്മദ് റഫീക്ക് അല്‍ കൌസരി, ഡിജോ കാപ്പന്‍, മുതലാംതോട് മണി, ജോസഫ് തോമസ് വെട്ടത്ത്, സി.കെ.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.കേരളത്തിലെ മലയോര, ഇടനാട്, തീരദേശ മേഖലകളിലെ 14 കര്‍ഷക ജനകീയ പ്രസ്ഥാനങ്ങളാണ് ദ പീപ്പിള്‍ എന്ന പൊതുവേദിയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.