തൊഴില്‍ ചെയ്യുന്നവരില്‍നിന്നു ദൈവവിളികള്‍ ഉണ്ടാകുന്നു: മാര്‍ കല്ലറങ്ങാട്ട്
തൊഴില്‍ ചെയ്യുന്നവരില്‍നിന്നു ദൈവവിളികള്‍ ഉണ്ടാകുന്നു: മാര്‍ കല്ലറങ്ങാട്ട്
Friday, May 22, 2015 12:15 AM IST
ഭരണങ്ങാനം: മുക്കുവരും കണക്കെഴുത്തുകാരും ആട്ടിടയരുമായവരില്‍ നിന്നാണ് ഈശോ തന്റെ ശിഷ്യന്മാരെ തെരഞ്ഞെടുത്തതെന്നും ഇന്നും വിവിധ തൊഴില്‍ ചെയ്യുന്നവരില്‍നിന്നു തന്നെയാണ് ഈശോ തന്റെ ശുശ്രൂഷയ്ക്കായി വ്യക്തികളെ തെരഞ്ഞെടുക്കുന്നതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന സന്യാസാര്‍ഥിനി സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വീട്ടുജോലികള്‍, കൃഷി, മൃഗംവളര്‍ത്തല്‍, അധ്യാപനം, ഓഫീസ് ജോലികള്‍, നിര്‍മാണമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ഉള്‍പ്പടെ ഏതെങ്കിലും തൊഴില്‍ ചെയ്യുന്നവരായ വ്യക്തികള്‍ സാക്ഷ്യത്തിനും ശുശ്രൂഷയ്ക്കുമായി ഈശോയുടെ വിളി സ്വീകരിച്ചു വരുമ്പോള്‍ അതേ ജോലികള്‍ തുടര്‍ന്നും ചെയ്തുകൊണ്ട് തങ്ങളുടെ സമര്‍പ്പണ മനോഭാവം രൂപപ്പെടുത്തണമെന്നു ബിഷപ് ഓര്‍മിപ്പിച്ചു.


പാലാ രൂപതയില്‍ സന്യാസിനിസഭകളില്‍ പരിശീലനത്തിനായി ചേര്‍ന്ന ഇരുനൂറോളം അര്‍ഥിനികള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സഭാവസ്ത്ര സ്വീകരണത്തിന്റെ 85-ാം വാര്‍ഷികദിനത്തില്‍ പ്രാര്‍ഥനയ്ക്കും പഠനത്തിനുമായി ഒന്നുചേര്‍ന്ന സംഗമത്തില്‍ റവ. ഡോ.ഡൊമിനിക് വെച്ചൂര്‍ ക്ളാസുകള്‍ നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.