പ്ളസ്ടുവിലും ബഹുവര്‍ണ പാഠപുസ്തകങ്ങള്‍
Friday, May 22, 2015 12:16 AM IST
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പാഠ പുസ്തക വിതരണം 25 മുതല്‍ തുടങ്ങുമെന്നു മന്ത്രി പി.കെ. അബ്ദു റബ്. എസ്ഇആര്‍ടി തയാറാക്കിയ 45, എന്‍സിഇആര്‍ടി തയാറാക്കിയ 20 പാഠപുസ്തകങ്ങളാണ് ഈ വര്‍ഷം ഉള്ളത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 124 ടൈറ്റിലുകളിലായി 30 ലക്ഷം പാഠപുസ്തകങ്ങളാണ് അച്ചടിച്ചു വിതരണത്തിനു തയാറാക്കിയിട്ടുള്ളത്.

പ്ളസ് ടു ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ജൂണ്‍ പത്തിനുള്ളിലും പ്ളസ് വണ്‍ ക്ളാസുകളിലേക്കുള്ളത് ജൂണ്‍ മുപ്പതിനുള്ളിലും വിതരണം പൂര്‍ത്തിയാക്കും. പത്താം ക്ളാസ് വരെയുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി അതിവേഗം നടക്കുകയാണ്.


കെപിബിഎസിനൊപ്പം സര്‍ക്കാര്‍ പ്രസുകളില്‍ കൂടി പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്ളസ് വണ്ണില്‍ നടപ്പിലാക്കിയ വിദ്യാര്‍ഥി സൌഹൃദ പാഠപുസ്തകങ്ങള്‍ ഇത്തവണ പ്ളസ് ടുവിലും നടപ്പാക്കും.

ബ്ളാക്ക് ആന്‍ഡ് വൈറ്റ് പാഠപുസ്തകങ്ങള്‍ക്കു പകരം 80 ജിഎസ്എം കടലാസില്‍ ബഹു വര്‍ണങ്ങളിലായാണ് ഇത്തവണ പാഠപുസ്തകങ്ങള്‍. ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ സി-ആപ്റ്റാണ് അച്ചടിച്ചതും വിതരണം നടത്തുന്നതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.