ഫാര്‍മസി വിദ്യാഭ്യാസ മേഖലയില്‍ സാധ്യത വര്‍ധിച്ചു: പി.ജെ. ജോസഫ്
ഫാര്‍മസി വിദ്യാഭ്യാസ മേഖലയില്‍ സാധ്യത വര്‍ധിച്ചു: പി.ജെ. ജോസഫ്
Saturday, May 23, 2015 1:25 AM IST
മൂവാറ്റുപുഴ: ഫാര്‍മസി വിദ്യാഭ്യാസ മേഖലയില്‍ സാധ്യതകള്‍ വര്‍ധിച്ചുവരികയാണെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. മൂവാറ്റുപുഴ നിര്‍മല ഫാര്‍മസി കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശവത്സരാഘോഷവും കോളജ് വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാര്‍മസി വിദ്യാഭ്യാസം പൂര്‍ത്തിയായവര്‍ക്ക് വിദേശരാജ്യങ്ങളില്‍ സാധ്യത വര്‍ധിച്ചുവരികയാണ്. സ്ഥാപനം സംസ്ഥാനത്തും പുറത്തുമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്കു പ്രയോജനകരമായി. വിദ്യാഭ്യാസരംഗത്തു കോതമംഗലം രൂപത ഏറെ മുന്നേറിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി രൂപത നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി ജോസഫ് പറഞ്ഞു.

കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. പുതുതായി നിര്‍മിച്ച ഫാം ഡി ബ്ളോക്കിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ, മുന്‍ എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എ ബാബു പോള്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. പെരുമാള്‍, മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ ജോവിയറ്റ്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, പിടിഎ പ്രസിഡന്റ് ബാബു ജോര്‍ജ്, സ്റ്റുഡന്റ്സ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. കോളജ് അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോസ് മത്തായി മൈലാടിയത്ത് സ്വാഗതവും അധ്യാപക പ്രതിനിധി ദീപ ജോസ് നന്ദിയും പറഞ്ഞു.


മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഗോള്‍ഡ് മെഡലും റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡും ഫാര്‍മോത്സവം വിജയികള്‍ക്കുള്ള ട്രോഫികളും ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വിതരണം ചെയ്തു.

പുതിയ ബ്ളോക്കിന്റെ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ചവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം, രൂപത ചാന്‍സലര്‍ റവ.ഡോ.ജോര്‍ജ് തെക്കേക്കര, ഫാ. തോമസ് മലേക്കുടി, നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ.വിന്‍സന്റ് നെടുങ്ങാട്ട്, നിര്‍മല കോളജ് സൊസൈറ്റി സെക്രട്ടറി ഫാ.ജോസ് പുല്ലോപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.