കൂടെ ജോലി ചെയ്യുന്നവരുടെ സ്വര്‍ണവും വീടും നരേന്ദര്‍ അന്വേഷിച്ചിരുന്നു
കൂടെ ജോലി ചെയ്യുന്നവരുടെ സ്വര്‍ണവും  വീടും നരേന്ദര്‍ അന്വേഷിച്ചിരുന്നു
Saturday, May 23, 2015 1:26 AM IST
കോട്ടയം: ആ കൊടുംക്രൂരനെ തെളിവെടുപ്പിന് ഇങ്ങോട്ടു കൊണ്ടുവരട്ടെ. അവനിട്ട് ഞങ്ങളു പെണ്ണുങ്ങള്‍ നാലെണ്ണം കൊടുക്കും. അവനു തൂക്കു കയറുതന്നെ കിട്ടണം. പാറമ്പുഴ മൂലേപ്പറമ്പില്‍ വാഷ് വേള്‍ഡ് അലക്കുകടയില്‍ കൊലയാളി നരേന്ദറിനൊപ്പം ജോലി ചെയ്തിരുന്ന തൊഴിലാളി ളാക്കാട്ടൂര്‍ ചേനക്കരയില്‍ സുമ അറസ്റ്വിവരമറിഞ്ഞു പൊട്ടിത്തെറിച്ചു. അരുംകൊല നടത്തിയ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കും അവന്‍ അടുക്കളയില്‍ ചെന്നു കൊല്ലപ്പെട്ട പ്രസന്നകുമാരിയുടെ കൈയില്‍നിന്ന് അവിയലും അച്ചാറും വാങ്ങിയാണ് ഉച്ചയ്ക്കു ചോറുണ്ടത്.

ആ ദുഷ്ടന്‍ ഞങ്ങളോടു പറഞ്ഞതൊക്കെ കള്ളമായിരുന്നു. ജയ്സിംഗ് എന്നാണു പേരെന്നും ഭാര്യ അടുത്തയിടെ പ്രസവിച്ചെന്നുമൊക്കെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ വിശ്വസിച്ചു. അയ്യോപാവത്തെപ്പോലെ അഭിനയിച്ചു നടക്കുമ്പോഴൊക്കെ അവന്‍ കൊലയ്ക്കു പദ്ധതി കൂട്ടുകയായിരുന്നു.

കൊലപാതകം നടത്തുന്നതിനു തൊട്ടുമുമ്പു മൂന്നു നാലു ദിവസങ്ങളില്‍ അവനു ജോലി ചെയ്യാന്‍ മടിയായിരുന്നു. തുണി തേയ്ക്കേണ്ട സമയത്തു ഞങ്ങള്‍ അലക്കുന്ന സ്ഥലത്തു വന്നു നില്കും. പോയി തുണി തേക്കാന്‍ പറയുമ്പോള്‍ മുറിയില്‍പോയി വെറുതെയിരിക്കും. എന്റെ കഴുത്തില്‍ കിടക്കുന്ന മാല സ്വര്‍ണമാണോ എന്നും വീട്ടിലേക്ക് എത്ര ദൂരമുണ്െടന്നും അവന്‍ ചോദിച്ചിരുന്നു.

കോഴിയിറച്ചിയും മുട്ടയും പാലും ചോറും ഒരുപാടു കഴിക്കും. ആദ്യമൊക്കെ അവന്‍ ചപ്പാത്തി തനിച്ചുണ്ടാക്കുമായിരുന്നു. കഷ്ടപ്പെടാന്‍ മനസില്ലാത്തതുകൊണ്ടു ചപ്പാത്തി നിര്‍ത്തി രാവിലെ ചോറു വയ്ക്കും. അതു മൂന്നുനാലു നേരം കഴിക്കും. ഇറച്ചിയും മുട്ടയുമില്ലാതെ ശാപ്പാടില്ലായിരുന്നു. പലപ്പോഴും പ്രസന്നകുമാരിയോടും പോയി കറി വാങ്ങുന്നതു കണ്ടിട്ടുണ്ട്.

കത്തിക്കു മൂര്‍ച്ചയില്ലെന്നു പറഞ്ഞ് അടുത്തയിടെ പുതിയൊരു കത്തി വാങ്ങിയത് ഈ കൊടുംപാതകം ചെയ്യാനായിരുന്നുവെന്നു ഞങ്ങള്‍ കരുതിയില്ല. കോഴിയിറച്ചി കഷണമാക്കാനും ഉള്ളി അരിയാനുമാണു കത്തി വാങ്ങിയതെന്നാണ് അവന്‍ പറഞ്ഞത്. ഹിന്ദി ഞങ്ങള്‍ക്ക് അറിയില്ലെങ്കിലും അവന്‍ പറയുന്നതിന്റെ ആശയം മനസിലാകും.

പെരുമാറ്റത്തില്‍ വളരെ ശാന്തനായിരുന്നതിനാല്‍ മനസ് ഇത്ര ക്രൂരമായിരുന്നുവെന്നു കരുതിയില്ല. ദിവസം അഞ്ചു മുട്ടയും കോഴിയിറച്ചിയും ചോറും കഴിച്ച് ഒന്നുകില്‍ ഉറങ്ങും. അതല്ലെങ്കില്‍ തുണി തേയ്ക്കും. ഞങ്ങളോടൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ വീട്ടില്‍നിന്നു ദിവസവും അര ലിറ്റര്‍ പാല്‍ അവന്‍ വാങ്ങിയിരുന്നു. പോരാത്തതിനു കവര്‍ പാല്‍ കടയില്‍നിന്നും വാങ്ങിയിരുന്നു.

കൊല്ലപ്പെട്ട പ്രവീണിന്റെ അടുക്കല്‍ചെന്ന് അവന്‍ മലയാളം എഴുതാനും മറ്റും പഠിക്കുന്നുണ്ടായിരുന്നു. മലയാളം അറിയില്ലെന്ന മട്ടില്‍ അവന്‍ അഭിനയിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.

ഞങ്ങള്‍ മലയാളത്തില്‍ പറയുന്നതൊക്കെ അവന്‍ നന്നായി ശ്രദ്ധിച്ചിരുന്നു. ഉടുത്തുകൊണ്ടുവന്ന രണ്ടു ജോഡി പാന്റും ഷര്‍ട്ടുമല്ലാതെ മുന്‍പ് ഇവിടെ ജോലി ചെയ്തിരുന്ന ഹിന്ദിക്കാരന്‍ ഉപേക്ഷിച്ചുപോയ കൈലിയാണ് ഇവനും ഉടുത്തിരുന്നത്. ഞങ്ങള്‍ക്കു ജീവിതമാര്‍ഗം തന്ന മൂന്നു പേരെയും അരുകൊലചെയ്തപ്പോള്‍ വീണ ചോരയില്‍ കുതിര്‍ന്ന് ആ കൈലി ഇപ്പോഴും അലക്കുകടയില്‍ കിടപ്പുണ്ട്. ഇങ്ങനെയുള്ള ദുഷ്ടന്‍മാരെ ഇനിയാരും വീട്ടില്‍ ജോലിക്കു നിര്‍ത്തരുത്. അവസരം കിട്ടിയിരുന്നെങ്കില്‍ ഞങ്ങളെയും അവന്‍ കൊല്ലുമായിരുന്നു എന്നു തോന്നുന്നു-നരേന്ദര്‍ അറസ്റിലായതറിഞ്ഞു സുമ പറഞ്ഞു.

പ്രതിയെ കുടുക്കിയതു മൊബൈല്‍ ഫോണ്‍

കോട്ടയം: പാറമ്പുഴയില്‍ മൂന്നം ഗ കുടുംബത്തിന്റെ കൊലപാതക വിവരം അറിഞ്ഞു മിനിറ്റുകള്‍ക്കകം പ്രതിയെക്കുറിച്ചു സൂചന ലഭിച്ചെങ്കിലും പ്രതി എടുത്തിരുന്ന മുന്‍കരുതലുകള്‍ പോലീസിനു വിലങ്ങു തടിയായി. പ്രത്യക്ഷത്തിലുള്ള തെളിവുകളൊന്നും ബാക്കി വയ്ക്കാതെയാണു പ്രതി കടന്നു കളഞ്ഞത്. എന്നാല്‍, മൊബൈല്‍ ഫോണ്‍ പ്രതിക്കു വിനയായി.

കൊലപാതകം നടത്തിയ വീട്ടില്‍നിന്നു മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ സിഗ്നലാണു പോ ലീസ് ആദ്യം പിന്തുടര്‍ന്നത്. ഇതു ട്രെയിന്‍മാര്‍ഗം തിരുവനന്തപുരത്തേക്കു പോയതിനു ശേഷം കോട്ടയം വഴി വടക്കോട്ടു സഞ്ച രിച്ചു. ബോംബെ ജയന്തി ജനത എക്സ്പ്രസിനു ഒപ്പമായിരുന്നു നീക്കം. ട്രെയിനില്‍ പരിശോധന നടത്തിയെങ്കിലും പ്രതിയെ ക ണ്െടത്താന്‍ കഴിഞ്ഞില്ല. എന്നാ ല്‍, പ്രതി മുംബൈയില്‍ എത്തി യതു ഇതേ ട്രെയിനില്‍ തന്നെയാണെന്ന് ഇന്നലെ വെളിപ്പെടുത്തി. അന്വേഷണ സംഘവും ഇതേ ട്രെയിനില്‍ മുംബൈയിലേക്കു പോയിരുന്നു.

പോലീസിന്റെ നീക്കങ്ങള്‍ യ ഥാസമയം അറിയാന്‍ കഴിഞ്ഞ താണു പ്രതിയുടെ രക്ഷപ്പെടല്‍ എളുപ്പമാക്കിയതെന്നു കരുതു ന്നു. കൊലപാതകവുമായി ബ ന്ധപ്പെട്ടു പത്രങ്ങളില്‍ വന്ന വാര്‍ത്തകളും മറ്റും കേരളത്തിലുണ്ടായിരുന്ന ചില സുഹൃ ത്തുക്കള്‍ ഇയാളെ അറിയിച്ചിരുന്നതായി സൂചനയുണ്ട്.

പ്രതിയെ അന്വേഷിച്ചു പോലീസ് മുംബൈ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേ ക്കു തിരിച്ചതും രേ ഖാചിത്രം പ്രസിദ്ധീ കരിച്ചതും യഥാസമ യം അറിഞ്ഞിരുന്നുവെന്നാണു പോലീ സ് സംശയിക്കുന്നത്. പ്രതി ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ പിന്നീട് ഓഫാക്കിയതും ഇതിനു ശേഷമാണെ ന്നു കരുതുന്നു.

പ്രതിക്കു വിവരങ്ങള്‍ കിട്ടുന്നുവെന്നു മനസിലായതോടെ നീ ക്കങ്ങള്‍ ചോരാതിരിക്കാന്‍ അ ന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം ലഭിച്ചു. ഏഴുപേരും ഇതിനുശേഷം മേലധികാരികളുടെ കോളുകള്‍ മാത്രമാണു സ്വീകരിച്ചിരുന്നത്.


അവസാന രണ്ടു ദിവ സങ്ങളില്‍ സുരക്ഷിതമായി അ ന്വേഷണം നീക്കിയെങ്കിലും അ വസാന നിമിഷം പ്രതി വഴുതിപ്പോയതു പോലീസിനെ വിഷമിപ്പിച്ചിരുന്നു. ഒടുവില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ സഹായ ത്തോടെപിടികൂടുകയായിരുന്നു. പോലീസ് തയാ റാക്കിയ രേഖാചിത്രത്തിനു പ്രതിയുമായി സാമ്യമു ണ്ടായതും അന്വേഷണത്തെ ഏറെ സ ഹായിച്ചു.

മൂന്നു യുപിക്കാര്‍ കസ്റഡിയില്‍

കോട്ടയം: പാറമ്പുഴ കൊലക്കേ സിലെ പ്രതി നരേന്ദറുമായി അടുപ്പമുള്ള മൂന്നു ഉത്തര്‍പ്രദേശ് തൊഴിലാളികള്‍ പോലീസ് കസ്റഡിയില്‍. ഇവരില്‍ രണ്ടുപേരെ പെരുമ്പാവൂരില്‍നിന്നാണു കഴി ഞ്ഞ ദിവസം പിടികൂടിയത്.

ഇവരുടെ കൂട്ടാളികളായ രണ്ടുപേര്‍ ഒളിവിലാണ്. കൊലപാതകത്തില്‍ ഇവര്‍ക്കു നേരിട്ടോ മറ്റുതരത്തിലോ പങ്കുണ്േടാ എന്ന് അന്വേഷിച്ചുവരുന്നു. കേരള പോലീസിന്റെ അന്വേഷണ നീക്കങ്ങള്‍ ഇവര്‍ നരേന്ദര്‍ കുമാറിനെ തുടരെ അറിയിച്ചുകൊണ്ടിരുന്നതായാണു സൂചന.

കൊലപാതകത്തിനു തലേന്ന് ഇവരിലൊരാള്‍ പാറമ്പുഴയിലെ അലക്കുകടയില്‍ പ്രതിയെ കാണാനെത്തിയിരുന്നതായും സംശയിക്കുന്നു. കൊല ചെയ്യാനുപയോഗിച്ച കത്തി വാങ്ങിക്കൊടുത്തതിലും ഇവര്‍ക്കു പങ്കുണ്േടായെന്നു സംശയമുണ്ട്.

പ്രതിയെ കേരളത്തിലെത്തിക്കാന്‍ കടമ്പകള്‍ പലത്

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദറിനെ കോട്ടയത്തു തെളിവെടുപ്പിനു കൊണ്ടുവരാന്‍ രണ്ടു ദിവസം വൈകിയേക്കും. ഫിറോസാബാദിലെ ചേരിയില്‍ ഇന്നു രാത്രിയും പരിശോധന തുടരുകയാണ്. പ്രസന്നകുമാരിയുടെ ആഭരണങ്ങള്‍ കണ്െടടുക്കുന്നതിനു പുറമെ നിയമനടപടിയും പൂര്‍ത്തിയാക്കണം. പ്രതിയെ ഇന്നലെ ഫിറോസാബാദ് പോലീസ് സ്റേഷനിലും തുടര്‍ന്നു കോടതിയിലും ഹാജരാക്കി. മെഡിക്കല്‍ പരിശോധനകളും നടത്തി. തുടര്‍ന്നാണു കേരള പോലീസിന്റെ കസ്റഡിയില്‍ വിട്ടുകിട്ടിയത്.

ഉത്തര്‍പ്രദേശ് പോലീസിലെ നാലു സായുധരായ പോലീസുകാരെയും കേരള പോലീസിനു വിട്ടുകൊടുത്തിട്ടുണ്ട്. നരേന്ദറിന് അധോലോക ബന്ധമുള്ളതായി സംശയിക്കുന്നതിനാല്‍ പുറത്തുനിന്നുള്ള ആക്രമണമോ പ്രതിയെ മോചിപ്പിക്കാനുള്ള നീക്കമോ തള്ളിക്കളയുന്നില്ല. ഫിറോസാബാദില്‍ ഇയാളുടെ വീട്ടിലും പ്രതി രണ്ടു ദിവസമായി കഴിഞ്ഞ സ്ഥലങ്ങളിലും ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ജുഡിഷല്‍ കസ്റഡിയില്‍ വാങ്ങി കേരളത്തിലേക്കു പ്രതിയെ എങ്ങനെ എത്തിക്കുമെന്നതു പോലീസിനെ കുഴയ്ക്കുന്നു. ട്രെയിനില്‍ മൂന്നു ദിവസം യാത്ര ചെയ്തു കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചു വിമാനത്തില്‍ കൊണ്ടുവന്നേക്കും. സിഐ സാജു വര്‍ഗീസും രണ്ടു പോലീസുകാരും പ്രതിക്കൊപ്പം വിമാനത്തില്‍ വരികയും ശേഷിക്കുന്നവര്‍ ട്രെയിനില്‍ മടങ്ങുകയും ചെയ്യാനാണു സാധ്യത. കൊലപാതകത്തിനു ശേഷം ഫിറോസാബാദില്‍ ബുധനാഴ്ച എത്തിയ നരേന്ദര്‍ വേഷം മാറിയ ശേഷം അന്നുതന്നെ ചേരിയില്‍നിന്നു മുങ്ങി വിവിധയിടങ്ങളില്‍ കറങ്ങുകയായിരുന്നു. ഇയാളുടെ ടെലിഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചു കേരള പോലീസ് ടീം പിന്നാലെ നീങ്ങി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും പിന്നാലെ പാഞ്ഞ പോലീസ് ഇന്നലെ പ്രതിയെ കീഴടക്കുകയായിരുന്നു. ജില്ലാ പോലീസ് ചീഫ് എംപി ദിനേശിന്റെ ചുമതലയില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു കുര്യാക്കോസ്, സിഐ സാജു വര്‍ഗീസ്, കെഎന്‍ സജിമോന്‍, പിസി ജോണ്‍ എന്നിവരുടെ നേതൃത്വത്തലായിരുന്നു അന്വേഷണം.

ജില്ലാ പോലീസ് ചീഫിന്റെ ഷാഡോ പോലീസ് ടീമിലെ പി.വി വര്‍ഗീസ് പിവി, സുലൈമാന്‍, മാത്യു, ഷിബുക്കുട്ടന്‍, അഭിലാഷ് എന്നിവര്‍ ഫിറോസാബാദിലെത്തി പ്രതിയെ അറസ്റ് ചെയ്ത ടീമിലുണ്ടായിരുന്നു.

ഇവിടത്തെ ജയ്സിംഗ്, അവിടത്തെ നരേന്ദര്‍

കോട്ടയം: പാറമ്പുഴ കൊലക്കേസ് പ്രതിയുടെ വ്യാജപ്പേര് നാട്ടുകാരെ മാത്രമല്ല, പ്രതിയെ തിരഞ്ഞിറങ്ങിയ പോലീസിനെയും വലച്ചു. ജയ്സിംഗ് എന്ന പേരിനു പിന്നാലെ കുറെ ഓടിയ ശേഷമാണ് കിട്ടിയ തുമ്പുമായി പോലീസ് ഫിറോസാബാദിലേക്കു തിരിച്ചത്.

അവിടെ എത്തിയപ്പോള്‍ ജയ്സിംഗ് നരേന്ദര്‍ ആണെന്നു വ്യക്തമായി. കേരളത്തിലേക്കു തൊഴില്‍ തേടിയെത്തിയപ്പോള്‍ നരേന്ദര്‍, ജയ്സിംഗ് എന്ന പേരാണ് എല്ലാവരോടും പറഞ്ഞിരുന്നത്. ജയ്സിംഗ് എന്നു സ്വയം പരിചയപ്പെടുത്തിയാണു പാറമ്പുഴയില്‍ പ്രവീണ്‍ലാലിനെയും പരിചയപ്പെട്ടത്. പിന്നീടു ഒപ്പം ജോലി ചെയ്തിരുന്നവരോടു പറഞ്ഞതും ഇതേ പേരുതന്നെ. ക്ളീനിംഗ് കമ്പനിക്കു സമീപത്തുള്ളവര്‍, പ്രവീണിന്റെ സുഹൃത്തുക്കള്‍ തുടങ്ങി മൊബൈല്‍ ഫ്ളെക്സി ചെയ്തിരുന്ന കടയില്‍ പോലും നല്‍കിയതു ജയ്സിംഗ് എന്ന പേരായിരുന്നു. എന്നാല്‍, പ്രതിയുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച ഫോട്ടോകള്‍ നരേന്ദറിന്റേതല്ലായിരുന്നു.

പ്രതിയെ പിടിച്ചവര്‍ക്കു പാരിതോഷികം

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിനു പാരിതോഷികം നല്കാന്‍ മുഖ്യമന്ത്രിയോടു ശിപാര്‍ശ ചെയ്യുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കുറ്റകൃത്യം നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ അന്യസംസ്ഥാനത്തുനിന്നു പ്രതിയെ പിടികൂടിയ പോലീസ് സംഘത്തെ മന്ത്രി പ്രശംസിച്ചു. പ്രതിയെ പിടികൂടിയതോടെ പോലീസ് സേനയ്ക്കു വീണ്ടും ഒരു അംഗീകാരം കൂടി ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.