പുരസ്കാരദാനവും ശില്പശാലയും
Saturday, May 23, 2015 1:32 AM IST
കൊച്ചി: പോണ്ടിച്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്സ് മിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പുരസ്കാരം നല്‍കും. മാധ്യമ പ്രവര്‍ത്തകര്‍ക്കു മാധ്യമരത്ന പുരസ്കാരവും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു കര്‍മശ്രേഷ്ഠ പുരസ്കാരവുമാണു നല്‍കുന്നതെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാളെ രാവിലെ 11ന് ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ. ബാബു, അനൂപ് ജേക്കബ് എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. മാധ്യമപ്രവര്‍ത്തകരായ എ.എസ്. ഉല്ലാസ്, കെ.പത്മജന്‍, ഡാനി പോള്‍ , മഹേഷ്, സി.എ.എം. കരീം, ശശികാന്ത് , ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ക്കാണു പുരസ്കാരം. മനുഷ്യാവകാശ പ്രര്‍ത്തകരായ ഡോ.കൃഷ്ണകുമാര്‍, ശ്രീധരീയം എംഡി ഡോ.എന്‍.പി.പി. നമ്പൂതിരി, പ്രഫ. തുറവൂര്‍ വിശ്വംഭരന്‍, കെ.എല്‍. മോഹനവര്‍മ, ശിവകുമാര്‍, ബിജു പ്രവീണ്‍, പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ക്കും പുരസ്കാരം നല്‍കും. പത്രസമ്മേളനത്തില്‍ സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്സ് മിഷന്‍ സംസ്ഥാന സെക്രട്ടറി ജി.കെ. നമ്പൂതിരി, ചെയര്‍മാന്‍ നേമം ലോറന്‍സ് എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.