ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ ചരമവാര്‍ഷികാചരണം ഇന്ന്
Saturday, May 23, 2015 1:38 AM IST
പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ എണ്‍പതാം ചരമവാര്‍ഷികാചരണം ഇന്ന് പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൌസ് കപ്പേളയില്‍ നടക്കും. രാവിലെ പത്തിനു സമൂഹബലി. ബിജ്നോര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 11.45ന് കബറിടത്തിങ്കല്‍ ചരമവാര്‍ഷിക പ്രാര്‍ഥനകള്‍. 12ന് ശ്രാദ്ധം. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദകര്‍മം നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.