പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ഹര്‍ജി തീര്‍പ്പാക്കി
Saturday, May 23, 2015 1:39 AM IST
കൊച്ചി: പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. തിരുവനന്തപുരം സ്വദേശിയും നിയമവകുപ്പ് സെക്രട്ടറിയുമായ എം. സജീവന്‍ നല്കിയ ഹര്‍ജിയിലാണു ചീഫ് ജസ്റീസ് അശോക് ഭൂഷന്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇത്തരം കാര്യങ്ങളില്‍ കോടതിക്കു തീരുമാനം എടുക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാരിനു നയപരമായ തീരുമാനം എടുക്കുന്നതിനു അധികാരം ഉണ്െടന്നും വിലയിരുത്തിയാണു കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.


ഹര്‍ജിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചു തീരുമാനം എടുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പെന്‍ഷന്‍ പ്രായം 56 വയസാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തിന്റെ 23 ശതമാനവും പെന്‍ഷന്‍ നല്‍കുന്നതിനു വിനിയോഗിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസര്‍ക്കാരും ആന്ധ്രാ സര്‍ക്കാരും പെന്‍ഷന്‍പ്രായം കൂട്ടിയെന്നും സംസ്ഥാനത്തും ഇത്തരത്തില്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.