അരുവിക്കരയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തണം: എം.ടി. സുലേഖ
അരുവിക്കരയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തണം: എം.ടി. സുലേഖ
Saturday, May 23, 2015 1:40 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയ അരുവിക്കരയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നു ജി. കാര്‍ത്തികേയന്റെ ഭാര്യ എം.ടി. സുലേഖ. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കാര്‍ത്തികേയന്റെ ബന്ധുക്കള്‍ തന്നെ വേണമെന്നില്ല. സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് യുഡിഎഫ് ആണെന്നും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാര്‍ട്ടി സജ്ജമാണെന്നും സുലേഖ പറഞ്ഞു. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. അരുവിക്കരയില്‍ കാര്‍ത്തികേയന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തണം. തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചു സമയമാകുമ്പോള്‍ പ്രതികരിക്കുമെന്നും സുലേഖ മാധ്യമങ്ങളോടു പറഞ്ഞു.


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ നേരത്തേ സുലേഖ സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് അവരെ വീട്ടില്‍ പോയി കണ്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.