തിരുവനന്തപുരം വിമാനത്താവളത്തില്‍ നാലു കിലോ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍
Saturday, May 23, 2015 1:20 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. നാലു കിലോ സ്വര്‍ണവുമായി ദമ്പതികളെ കസ്റംസ് പിടികൂടി. ഇന്നലെ രാവിലെ ദുബായിയില്‍നിന്നു തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിലെ യാത്രക്കാരായ ദമ്പതികളില്‍നിന്നാണു സ്വര്‍ണം പിടികൂടിയത്. എമര്‍ജന്‍സി ലാംപില്‍ ഒളിപ്പിച്ചാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നു കസ്റംസ് അധികൃതര്‍ പറഞ്ഞു.

എക്സ്റേ പരിശോധനയിലാ ണു സ്വര്‍ണക്കടത്ത് കണ്െടത്തിയത്. ബിസ്കറ്റ് രൂപത്തിലാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി സതീഷ്, ഇയാളുടെ ഭാര്യ എന്നിവരില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. കസ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് പരിശോധന നടത്തി ദമ്പതികളെ സ്വര്‍ണവുമായി കസ്റഡിയിലെടുത്തത്. സന്ദര്‍ശക വീസ യില്‍ രണ്ടുമാസം മുമ്പാണ് സ തീഷും ഭാര്യയും വിദേശത്തേക്കു പോയത്.


ദുബായിയിലെ സ്വര്‍ണക്കടത്ത് സംഘം ഇവരെ സ്വര്‍ണക്കടത്ത കാരിയറായി ഉപയോഗിച്ച താകാമെ ന്നാണു കസ്റംസിന്റെ നിഗമനം. കസ്റംസ് അധികൃതര്‍ ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.