കേരള മീഡിയ അക്കാഡമി: അപേക്ഷ ക്ഷണിച്ചു
Saturday, May 23, 2015 1:43 AM IST
കൊച്ചി: കേരള മീഡിയ അക്കാഡമി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ളിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. മേയ് 31ന് 27 വയസ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസിളവ്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. അപേക്ഷാഫോമും പ്രോസ്പെക്ടസും മീഡിയ അക്കാഡമിയുടെ ംംം.ാലറശമമരമറല്യാ.ീൃഴ എന്ന വെബ്സൈറ്റില്‍നിന്നു ഡൌണ്‍ലോഡ് ചെയ്യാം. 300 രൂപയാണ് അപേക്ഷാ ഫീസ് (പട്ടിക വിഭാഗം/പട്ടിക ജാതി/ഒഇസി-150 രൂപ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.