സിദ്ദിക്കിന്റെ ശ്രമം തെറ്റുകള്‍ക്കു മറയിടാന്‍: കെ. ജയന്ത്
Sunday, May 24, 2015 11:28 PM IST
കോഴിക്കോട്: തനിക്കെതിരേ ആരോപണമുന്നയിച്ച ടി. സിദ്ദിക്കിനെതിരേ കെപിസിസി സെക്രട്ടറി കെ.ജയന്തും ഫേസ്ബുക്ക് പോസ്റിട്ടു. യാതൊരു നീതീകരണവുമില്ലാതെ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്കു മറയിടാന്‍ ഗ്രൂപ്പും രാഷ്ട്രീയവും ആയുധമാക്കുകയാണു കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിക്കെന്നു ജയന്ത് പറഞ്ഞു. കാന്‍സര്‍ രോഗിയായ ഭാര്യയെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചതും മറ്റൊരാളുടെയും രണ്ടു കുട്ടികളുടെയും ജീവിതംകൂടി കണ്ണീരിലാഴ്ത്തി പുതിയ ജീവിതം തേടിയതും ആരുടെയും പ്രേരണയാലല്ല. ഈ തെറ്റുകളെല്ലാം സിദ്ദിക്കിന്റെ മാത്രം തീരുമാനവും പ്രവൃത്തിയുമാണ്. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളില്‍നിന്നു രക്ഷനേടാന്‍ മറ്റുളളവരെ കരിവാരി തേച്ചതുകൊണ്േടാ കല്ലുവച്ച നുണ പ്രചരിപ്പിച്ചതുകൊണ്േടാ സാധിക്കുകയില്ലെന്നു സിദ്ദിക്ക് ഓര്‍ക്കുന്നതു നല്ലതാണെന്നും ജയന്ത് പോസ്റില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.