പാലാ രൂപത കര്‍ഷകബാങ്ക് ഉദ്ഘാടനം ഇന്ന്
Sunday, May 24, 2015 11:40 PM IST
പാലാ: രൂപതയിലെ കര്‍ഷകരുടെ സമഗ്രമായ ക്ഷേമവും സുസ്ഥിരവികസനവും ലക്ഷ്യമിട്ടു പാലാ രൂപത ആവിഷ്കരിക്കുന്ന കര്‍ഷക ശക്തീകരണ പദ്ധതിയായ കര്‍ഷകബാങ്കിന്റെ ഉദ്ഘാടനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു ളാലം പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പദ്ധതി വിശദീകരണ സെമിനാര്‍ ആരംഭിക്കും. ഓരോ ഇടവകയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക പ്രതിനിധികള്‍ പങ്കെടുക്കും.

മൂന്നിനു നടക്കുന്ന സമ്മേളനത്തില്‍ റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് കര്‍ഷക ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. നാളികേര ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തും. ബിഷപ്പുമാരായ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവരും മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോസഫ് നരിതൂക്കില്‍, ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ജോസഫ് തറപ്പേല്‍ തുടങ്ങിയവരും പ്രസംഗിക്കും. കാര്‍ഷികരംഗത്തെ മാതൃകാ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും.


സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന സെമിനാറില്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി എന്നിവര്‍ ക്ളാസുകള്‍ നയിക്കും. പരിപാടികള്‍ക്ക് മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോസ് തറപ്പേല്‍, ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ജോസ് തറപ്പേല്‍ (ജൂണിയര്‍), ഫാ. തോമസ് ബ്രാഹ്മണവേലില്‍, സാജു അലക്സ്, മാത്യു മാമ്പറമ്പില്‍, ജോയി മടിക്കാങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.