കോട്ടയം കിംസ് ആശുപത്രി ഉദ്ഘാടനം ഇന്ന്
Sunday, May 24, 2015 11:42 PM IST
കോട്ടയം: കുടമാളൂരില്‍ കിംസ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ആശുപത്രിയുടെ പ്രവര്‍ത്തനം കഴിഞ്ഞ നവംബറില്‍ ചെറിയ തോതില്‍ ആരംഭിച്ചിരുന്നു. വിപുലീകരണത്തോടെ 20 സ്പെഷാലിറ്റി വിഭാഗങ്ങള്‍ക്കൊപ്പം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഓര്‍ത്തോ പീഡിക്സ് ആന്‍ഡ് ട്രോമാ കെയര്‍, ഓപ്പറേഷന്‍ തിയറ്ററുകള്‍, ലാബ്, റേഡിയോളജി, ഫാര്‍മസി സൌകര്യങ്ങളുണ്ടാകും.

തിരുവനന്തപുരം കിംസ് ആശുപത്രിയുടെ കീഴില്‍ കേരളത്തിലെ അഞ്ചാമത്തെ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയാണു കോട്ടയത്ത് പ്രവര്‍ത്തിക്കുന്നത്. അസ്തിരോഗം, ഗൈനക്കോളജി, പീഡിയാക്ട്രി, ശ്വാസകോശം, ഗ്യാസ്ട്രോ വിഭാഗങ്ങളിലെ അതിനൂതന ചികിത്സകള്‍ ലഭ്യമാണ്.

സ്പെഷാലിറ്റി വിഭാഗത്തില്‍ ഒന്നിലേറെ ഡോക്ടര്‍മാരുടെ സേവനവും സ്പെഷലിസ്റുകളുടെ മുഴുവന്‍സമയ ലഭ്യതയുമുണ്ടായിരിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, എംഎല്‍എമാരായ മോന്‍സ് ജോസഫ്, സുരേഷ് കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, മറിയാമ്മ ബാബു, ജില്ലാ കളക്ടര്‍ വി.യു. ജോസ്, എഡിജിപി കെ. പദ്മകുമാര്‍, പോലീസ് ചീഫ് എം.പി. ദിനേശ്, വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും.


പത്രസമ്മേളനത്തില്‍ കിംസ് ചെയര്‍മാന്‍ ഡോ. എം.ഐ. സഹാദുള്ള, വൈസ് ചെയര്‍മാന്‍ ഡോ.ജി. വിജയരാഘവന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം. നെജീബ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസ്, ഡയറക്ടര്‍ ജൂബി ദേവസ്യ, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ആര്‍. ശോഭന ബേബി, ഡോ. കെ.ടി. സെബാസ്റ്യന്‍, ഡോ. ഒ.ടി. ജോര്‍ജ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരില്‍ ഏബ്രഹാം, അഡ്മിനിസ്ട്രേറ്റര്‍ ഡോ. നവീന്‍കുമാര്‍, ഡോ. പി.എം. സുഹറ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.