പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിക്കരുത്: കെഎച്ച്എസ്ടിഎഫ്
Sunday, May 24, 2015 11:52 PM IST
കുമരകം: ഹയര്‍ സെക്കന്‍ഡറി സീ റ്റുകളുടെ എണ്ണം പത്താംക്ളാസ് ജ യിക്കുന്നവരുടെ എണ്ണത്തെക്കാള്‍ കൂടുതലായതിനാല്‍ പുതിയ പ്ളസ്ടു സ്കൂളുകളും ബാച്ചുകളും ഒരു കാര ണവശാലും അനുവദിക്കരുതെന്നു കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ് സ് ഫ്രണ്ട് സംസ്ഥാന പഠനക്യാമ്പ്. പുതിയ സ്കൂളുകള്‍ അനുവദിക്കുന്നത് ഗവണ്‍മെന്റിന് സാമ്പത്തികബാധ്യതയും നിലവിലുള്ള സ്കൂളുകള്‍ക്ക് ഭീഷണിയുമാണെന്ന് കുമ രകത്തു നടന്ന ക്യാമ്പില്‍ വിലയിരു ത്തി. അഞ്ചുവര്‍ഷം പൂര്‍ത്തിയാകു ന്ന ജൂണിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സീനിയറാക്കുന്ന രീതിയില്‍ സ്പെഷല്‍ റൂളില്‍ ഭേദഗതിവരുത്തണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡന്റ് നോയല്‍ മാത്യൂസ് അധ്യക്ഷതവഹിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ പഠന ക്യാമ്പ് ഉദ്ഘാടനംചെയ്തു. സാജു മാന്തോട്ടം, ബൈബി തോമസ്, ബോ ബന്‍ ഫിലിപ്പ്, ജോസ് ജേക്കബ്, ബോസ്മോന്‍ ജോസഫ്, ടി.രാജേ ഷ്, ടിജി ജോസഫ്, നെല്‍സണ്‍ഡാന്റെ, റോയി ഫിലിപ്പ്, ഷൈജു അഗ സ്റിന്‍, ബൈജു ജേക്കബ്, എം.എസ്. ജയേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.