എളമരത്തിനെതിരേയുള്ള അന്വേഷണം: സിബിഐക്കു വിടുന്നതില്‍ നിയമസാധുത തേടണമെന്നു മുഖ്യമന്ത്രി
എളമരത്തിനെതിരേയുള്ള അന്വേഷണം: സിബിഐക്കു വിടുന്നതില്‍ നിയമസാധുത തേടണമെന്നു മുഖ്യമന്ത്രി
Sunday, May 24, 2015 11:27 PM IST
തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിയില്‍ മുന്‍ മന്ത്രി എളമരം കരീമിനെതിരേയുയര്‍ന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടുന്നതിനെക്കുറിച്ചു നിയമപരമായ സാധ്യതകള്‍ തേടേണ്ടതുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കെപിസിസി-സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ അന്വേഷണം സിബിഐക്കു വിടണമെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ആവശ്യത്തിനാണു മുഖ്യമന്ത്രി മറുപടി നല്‍കിയത്.

മലബാര്‍ സിമന്റ്സില്‍ നടന്ന കോടികളുടെ അഴിമതിയില്‍ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനു പങ്കുണ്െടന്നു മുന്‍ എംഡി സുന്ദരരാമന്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാല്‍, സുധീരന്റെ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയാറായില്ല.


നേരത്തേ ഇതുമായി ബന്ധപ്പെട്ടു ശശീന്ദ്രന്റെയും മക്കളുടെയും മരണം സിബിഐ അന്വേഷിച്ചു തള്ളിയ കേസായതിനാല്‍ നിയമപരമായ സാധ്യത തേടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.