മയക്കുമരുന്നുമായി റഷ്യന്‍ സംഗീതജ്ഞന്‍ കൊച്ചിയില്‍ പിടിയില്‍
മയക്കുമരുന്നുമായി റഷ്യന്‍ സംഗീതജ്ഞന്‍ കൊച്ചിയില്‍ പിടിയില്‍
Monday, May 25, 2015 12:18 AM IST
കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ നിരോധിത മയക്കുമരുന്നുകളുമായി റഷ്യന്‍ സംഗീതജ്ഞന്‍ വാസിലി മാര്‍ക്കലോവ്(37)പിടിയില്‍. റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന കീറ്റമിന്‍, അഡ്വഞ്ചര്‍ വണ്‍ എന്നീ വീര്യം കൂടിയ മയക്കുമരുന്നുകള്‍ ഇയാളില്‍നിന്നു പിടിച്ചെടുത്തതായി കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹരിശങ്കര്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് 57 ഗ്രാം മയക്കുമരുന്നുമായി വാ സിലി മാര്‍ക്കലോവ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ടു കൊച്ചിയില്‍ പരിപാടി സംഘടിപ്പിച്ച സംഘത്തിലെ ആറു പേരെയും അറസ്റ് ചെയ്തു. കോട്ടയം സ്വദേശികളായ ഐശ്വര്യയില്‍ രാഹുല്‍ പ്രതാപ് (26), സെഞ്ച്വറി ടവറില്‍ താമസിക്കുന്ന സുമിത് (24), തൃശൂര്‍ പുന്നയൂര്‍ പറയന്‍പറമ്പില്‍ നൌഫാന്‍ (22), കുട്ടനല്ലൂര്‍ ചാരുതയില്‍ ഗൌതം (25), വൈറ്റില തട്ടാശേരി സെബാസ്റ്യന്‍ (24), നായരമ്പലം പുതുമന ബിനു (26) എന്നിവരാണ് അറസ്റിലായത്. മാര്‍ക്കലോവ് ഉള്‍പ്പെടെ അറസ്റിലായവരെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു വേഷപ്രച്ഛന്നരായി പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയ മൂന്നു പോലീസ് ഉദ്യോഗസ്ഥരാണ് അവിടെ മയക്കുരുന്നുപയോഗിക്കുന്നതു കണ്െടത്തിയത്. പങ്കെടുത്ത എല്ലാവരെയും പരിശോധനയ്ക്കു വിധേയരാക്കുകയായിരുന്നു. ഇവരില്‍നിന്നു മൂന്നര ഗ്രാം കീറ്റമിനും സീല്‍ ചെയ്ത പായ്ക്കറ്റിലുള്ള അഡ്വഞ്ചര്‍ വണ്‍ എന്ന മയക്കുമരുന്നും പിടികൂടി. ബ്രൌണ്‍ നിറത്തിലുള്ള പൊടിയും പിടികൂടിയവയിലുണ്ട്.

ഹാഷിഷ്, മരിജുവാന തുടങ്ങിയ മയക്കുമരുന്നിന്റെ അംശ വും ഇതിലുണ്െടന്നു പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്െടന്നു ഡിസിപി പറഞ്ഞു. ഇതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ കണ്െടത്താന്‍ കാക്കനാട് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയയ്ക്കും.


കീറ്റമിന്‍ റഷ്യയില്‍ നിയമവിധേയമാണെന്നാണു പോലീസിനു ലഭിച്ച വിവരം. ഇന്ത്യയില്‍ ഇതു നിരോധിത മയക്കുമരുന്നാണ്.

ബംഗളൂരുവില്‍ മാര്‍ക്കലോവ് സൈക്കോവ്സ്കി എന്ന പേരില്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുള്ളവരാണ് അറസ്റിലായമറ്റുള്ളവര്‍. ഇവരാണ് ഇയാളെ കൊച്ചിയില്‍ കൊണ്ടുവന്നത്. ഹോട്ടലുമായി ധാരണയുണ്ടാക്കി 1,000 രൂപ ടിക്കറ്റ് നിരക്കിലായിരുന്നു പരിപാടി.

ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പരിപാടിയുടെ പ്രചാരണം നടത്തി. ഒരു ടിക്കറ്റില്‍ 200 രൂപ സംഘാടകര്‍ക്കും 200 രൂപ ഹോട്ടലിനും 600 രൂപ മര്‍ക്കലോവിനും എന്നതായിരുന്നു വ്യവസ്ഥ. പോലീസ് റെയ്ഡിനെത്തുമ്പോള്‍ 250ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.

എന്നാല്‍, തന്റെ കൈയില്‍നിന്നു പോലീസ് പിടിച്ചെടുത്തതു മയക്കുമരുന്നല്ലെന്നും എനര്‍ജി ഡ്രിങ്കാണെന്നും മാര്‍ക്കലോവ് പറഞ്ഞു.

ഇലക്ട്രോണിക് സംഗീതശൈ ലിയായ സൈട്രാന്‍സിന്റെ പ്രൊഡ്യൂസറുമാണു സൈക്കോ ജീനിയസ് എന്നറിയപ്പെടുന്ന വാസിലി മാര്‍ക്കലോവ്. പാരമ്പര്യസംഗീതത്തില്‍ വേഗത്തിന്റെ പരീക്ഷണങ്ങള്‍ നടത്തിയതാണു സൈട്രാന്‍സ്. ഇന്ത്യന്‍ വംശജയായ താന്ത്രിക് നൃത്തക്കാരി ഫ്രിയ കെര്‍മാണിയെയാണു വാസിലി മാര്‍ക്കലോവ് വിവാഹം ചെയ്തിരിക്കുന്നത്.

2005ലാണ് വാസിലി മാര്‍ക്കലോവിന്റെ ആദ്യ ആല്‍ബം പുറത്തിറങ്ങുന്നത്. ട്രിപ്പാനുലോ, ഹലോവേ ഓ വൌ, നവേകട്രാന്‍സ്വെറ്റ, വെനസ് ഡേ മോണിംഗ്, ഊംഗരാഗ എന്നിവയാണു പ്രശസ്ത ആല്‍ ബങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.