ഗൃഹനാഥന്‍ തലയ്ക്കടിയേറ്റു മരിച്ചു; മകന്‍ അറസ്റില്‍
ഗൃഹനാഥന്‍ തലയ്ക്കടിയേറ്റു മരിച്ചു; മകന്‍ അറസ്റില്‍
Monday, May 25, 2015 12:31 AM IST
രാജാക്കാട്: ഗൃഹനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മകന്‍ പോലീസ് പിടിയില്‍. പാറത്തോട് സ്വദേശി ആനന്ദ് ഭവനില്‍ ആനന്ദിനെയാണ് ശാന്തന്‍പാറ എസ്ഐ സി.ടി. സഞ്ജയുടെ നേതൃത്വത്തിലാണ് ഇന്നലെ ഉടുമ്പന്‍ചോലയ്ക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ആനന്ദ് പിതാവ് കറുപ്പയ്യയുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്നു കൈയില്‍ കിട്ടിയ പട്ടിക കഷ്ണം ഉപയോഗിച്ചു പിതാവിനെ തലയ്ക്ക് അടിച്ച് വീഴിക്കുകയുമെന്നായിരുന്നു കേസ്.


ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു കറുപ്പയ്യയെ ആദ്യ നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നും തേനി, മധുര മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.