എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ട് മത്സരം
Monday, May 25, 2015 12:33 AM IST
കൊച്ചി: എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ദേശീയതല പ്രോജക്ട് മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ആഗോള എന്‍ജിനിയറിംഗ് സേവനദാതാക്കളായ ക്വസ്റ് ഗ്ളോബല്‍ ആണ് ക്വസ്റ് ഇന്‍ജനീയം എന്ന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഫൈനല്‍ ഇയര്‍, പ്രീ-ഫൈനല്‍ ഇയര്‍, ബിഇ, ബി.ടെക് വിദ്യാര്‍ഥികള്‍ ഈ മാസം 30നുള്ളില്‍ പ്രോജകടിന്റെ സംക്ഷിപ്തരൂപം സഹിതം ംംം.ൂൌലശിെേഴല ിശൌാ.രീാ എന്ന വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിഴലിശൌാ@ ൂൌലഴെേഹീയമഹ.രീാ

എയ്റോ സ്പേയ്സ്, വ്യവസായം, ഊര്‍ജോത്പാദനം, ആരോഗ്യ സംരക്ഷണം, ഓട്ടോമൊബൈല്‍ എന്നിവ ഉള്‍പ്പെടുന്ന മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍നിന്നുള്ളതാകണം പ്രോജക്ടുകള്‍.


പ്രവേശന യോഗ്യത ലഭിക്കുന്ന 100 ടീമുകള്‍ക്കു പ്ളേയ്സ്മെന്റ് സാധ്യതയും ഉണ്ട്. മികച്ച പ്രോജക്ട് അവതരിപ്പിക്കുന്ന 10 ടീമംഗങ്ങള്‍ക്ക് അവരുടെ പ്രോജക്ട് ഗൈഡുകള്‍ക്കൊപ്പം ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രോജക്റ്റ് അവതരിപ്പിക്കാന്‍ അവസരം ലഭിക്കും.

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും പ്രോജക്ടുകള്‍ വിലയിരുത്തുക. വിജയിക്കുന്ന ടീമിന്കാഷ് പ്രൈസിനു പുറമെ ലണ്ടനില്‍ പഠന പര്യടനവും ഏര്‍പ്പെടുത്തും. ക്വസ്റ് ഇന്‍ജനീയം യുവ എന്‍ജിനിയര്‍മാര്‍ക്ക് മികവും കഴിവും പ്രകടിപ്പിക്കാനുള്ള വേദിയാണെന്നു ക്വസ്റ് ഗ്ളോബല്‍ സിഇഒ അജയ് പ്രഭു പത്രക്കുറിപ്പില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.