നികുതി ഇളവിനായി സിനിമ പേരു മാറ്റി; സൂര്യയുടെ മാസ് ഇനി മാസു
നികുതി ഇളവിനായി സിനിമ പേരു മാറ്റി;  സൂര്യയുടെ മാസ് ഇനി മാസു
Tuesday, May 26, 2015 1:32 AM IST
കൊച്ചി: തമിഴ് നടന്‍ സൂര്യയും സംവിധായകന്‍ വെങ്കട് പ്രഭുവും ഒന്നിക്കുന്ന മാസ് എന്ന ചിത്രത്തിന്റെ പേരുമാറ്റി. മാസു എന്നായിരിക്കും ചിത്രത്തിന്റെ പുതിയ പേരെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മാസു എന്ന മാസിലാമണി എന്നായിരിക്കും ചിത്രത്തിന്റെ മുഴുവന്‍ പേര്. എന്നാല്‍, വായിക്കുന്നവര്‍ക്ക് മാസ് എന്നോ മാസുവെന്നോ വായിക്കാവുന്ന വിധമാണു പോസ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. തമിഴില്‍ പേരിടുന്ന പതിവു ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒഴിവാക്കിയതോടെയാണു തമിഴ്നാട് സര്‍ക്കാര്‍ തമിഴ് പേരുകള്‍ക്കു നികുതി നിരക്കില്‍ ഇളവു പ്രഖ്യാപിച്ചത്. ഇതാണു ചിത്രത്തിന്റെ പേരുമാറ്റാന്‍ കാരണമായത്.

കൊച്ചിയില്‍ സിനിമയുടെ പ്രചാരണാര്‍ഥം ഇന്നലെ നടന്‍ സൂര്യ പങ്കെടുത്ത ചടങ്ങില്‍ ചിത്രത്തിന്റെ പോസ്ററുകളിലും മറ്റും പുതിയ പേരാണ് ഉപയോഗിച്ചിരുന്നത്. സിനിമയില്‍ ഏറെ പ്രതീക്ഷയുണ്െടന്നു സൂര്യ പറഞ്ഞു. കേരളത്തില്‍ നിന്നൊരു സംവിധായകന്‍ തന്നെയും ജ്യോതികയേയും ഒരുമിച്ചഭിനിയിപ്പിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. നല്ല കഥ കിട്ടിയാല്‍ അതുണ്ടാകും. കഥ പറയാന്‍ അവര്‍ 10 മാസം സമയം ചോദിച്ചിട്ടുണ്ട്. ഏതായാലും ഒരു വര്‍ഷത്തിനകം ആ ചിത്രം സംഭവിക്കാം. കൂടാതെ മലയാളത്തിലേക്കു ക്ഷണിച്ചാല്‍ വരാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നല്ല കഥകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മലയാളികള്‍ ഏറെ മുന്നിലാണ്. ഹൌ ഓള്‍ഡ് ആര്‍ യു തമിഴില്‍ വരാന്‍ കാരണമായത് റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരുമാണ്. അവരോട് തീരാത്ത നന്ദിയുണ്ട്. മാസു വില്‍ നയന്‍താരയാണ് നായിക. ചിത്രം 29ന് റിലീസ് ചെയ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.