തരൂരിനെതിരായ ഹര്‍ജി തള്ളി
തരൂരിനെതിരായ ഹര്‍ജി തള്ളി
Tuesday, May 26, 2015 1:33 AM IST
കൊച്ചി: ശശി തരൂരിനെതിരെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച അജിത് ജോയ് നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി ഹൈക്കോടതി തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച തരൂര്‍ ഇലക്ഷന്‍ കമ്മീഷനു സമര്‍പ്പിച്ച തെരഞ്ഞെടുപ്പു ചെലവുകളുടെ കണക്കുകള്‍ തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

വാഹനം, ഫ്ളെക്സ്, ബാനര്‍, ചുവരെഴുത്ത് എന്നിങ്ങനെയുള്ള ചെലവുകള്‍ സംബന്ധിച്ചു വ്യാജ രേഖകളാണു തരൂര്‍ സമര്‍പ്പിച്ചതെന്ന് ആരോപിച്ചിരുന്നു. തരൂരിനുവേണ്ടി പ്രചാരണത്തിനു പ്രമുഖര്‍ എത്തിയതുമായി ബന്ധപ്പെട്ട ചെലവുകള്‍ കാണിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിക്കു വേണ്ടി പാര്‍ട്ടിയും വ്യക്തികളും ചെലവാക്കുന്ന തുക സ്ഥാനാര്‍ഥി പറഞ്ഞിട്ടാണു ചെലവഴിച്ചതെന്ന് എങ്ങനെ തെളിയിക്കാനാകുമെന്ന് ആരാഞ്ഞ ജസ്റീസ് പി. ഭവദാസന്റെ സിംഗിള്‍ ബെഞ്ച് ഇത്തരം ആരോപണങ്ങള്‍ തെളിയിക്കാനാവശ്യമായ രേഖകള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നും നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.