എമിഗ്രേഷന്‍ ഓഫീസിനു മുമ്പില്‍ നഴ്സുമാരുടെ ധര്‍ണ
Tuesday, May 26, 2015 2:03 AM IST
കോട്ടയം: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ എമിഗ്രന്‍സ് ആന്‍ഡ് മൈഗ്രന്‍സിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ മുഖേന നടത്തിയ റിക്രൂട്ട്മെന്റില്‍ സെലക്ഷന്‍ ലഭിച്ച നഴ്സുമാര്‍ക്കും വിസ ലഭിക്കുന്നത് അനുസരിച്ച് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നഴ്സുമാര്‍ക്കും എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടും നാളെ രാവിലെ 10നു കൊച്ചി എമിഗ്രേഷന്‍ ഓഫീസിനു മുമ്പില്‍ നഴ്സുമാരുടെയും രക്ഷകര്‍ത്താക്കളുടെയും ധര്‍ണ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.