കരസേനാ റിക്രൂട്ട്മെന്റ് റാലി: 2000 ഉദ്യോഗാര്‍ഥികളുടെ പട്ടികയായി
Tuesday, May 26, 2015 2:04 AM IST
തിരുവല്ല: നഗരസഭാ പബ്ളിക് സ്റേഡിയത്തില്‍ അഞ്ചു ദിവസമായി നടന്നുവന്നിരുന്ന കരസേന റിക്രൂട്ട്മെന്റ് റാലി പൂര്‍ത്തിയായതായി കേരള-കര്‍ണാടക റിക്രൂട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി. രാജമണി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ നിന്നായി 16,735 ഉദ്യോഗാര്‍ഥികള്‍ റിക്രൂട്ടമെന്റില്‍ പങ്കെടുത്തു.

സോള്‍ജിയര്‍-ക്ളാര്‍ക്ക്, സ്റോര്‍ കീപ്പര്‍, സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി എന്നീ തസ്തികകളിലേക്കായി ശാരീരികക്ഷമതാ പരീക്ഷ വിജയിച്ച 2000 ഉദ്യോഗാര്‍ഥികളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍ പരിശോധന തിരുവനന്തപുരത്തെ മിലിട്ടറി ആശുപത്രിയില്‍ നടക്കും. മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരുടെ എഴുത്ത് പരീക്ഷ 31ന് നടക്കും. വിജയിക്കുന്നര്‍ക്ക് ജൂണ്‍ രണ്ടാംവാരം ഉദ്യോഗത്തില്‍ പ്രവേശിക്കാനാകും.


തിരുവല്ലയില്‍ നടന്ന റിക്രൂട്ട്മെന്റ് റാലിക്കു കളക്ടര്‍ എസ്. ഹരികിഷേറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിപൂര്‍ണ പിന്തുണ നല്‍കിയതായും ഇദ്ദേഹം പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലായി നാല് റിക്രൂട്ട്മെന്റ് റാലികള്‍ ഇതിനോടകം നടന്നുകഴിഞ്ഞതായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കരസേന റിക്രൂട്ട്മെന്റ് റാലിക്ക് മികച്ച പിന്തുണ ലഭിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഉദ്യാഗാര്‍ഥികള്‍ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ മികവ് പുലര്‍ത്തുന്നതായും കേരള-കര്‍ണാടക റിക്രൂട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി. രാജമണി, കരസേന ഉ ന്നത ഉദ്യോഗസ്ഥരായ ജയദീപ് ശ ര്‍മ, അനില്‍ താക്കൂര്‍, യോഗേഷ് രാജ ദയാക്ഷ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.