അരുവിക്കരയിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിനായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
Thursday, May 28, 2015 12:26 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു തീരുമാനമൊന്നും ഉണ്ടായില്ല. ജില്ലാ സെക്രട്ടേറിയറ്റിനു ശേഷം ജില്ലാ കമ്മിറ്റി കൈക്കൊള്ളുന്ന തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കും. നാളെയാണു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം.

പാര്‍ട്ടി വോട്ടുകള്‍ക്കു പുറമേ മറ്റു വോട്ടുകള്‍ കൂടി നേടാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളെ തീരുമാനിക്കണമെന്നു ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എം. വിജയകുമാര്‍ തന്നെ സ്ഥാനാര്‍ഥിയാകാനാണു സാധ്യത. അരുവിക്കരയിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി പരിശോധിച്ചു. നാളെ പാര്‍ട്ടി മണ്ഡലം കമ്മിറ്റി യോഗവും തുടര്‍ന്നു ബൂത്ത് കമ്മിറ്റികള്‍ ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കാണു ബൂത്തു കമ്മിറ്റികളുടെ ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.