അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ: കെ.എം. മാണി
അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ: കെ.എം. മാണി
Thursday, May 28, 2015 12:31 AM IST
കൊച്ചി: ബാര്‍ കോഴ കേസില്‍ മറ്റൊരിക്കലും ഉണ്ടാകാത്ത തര ത്തിലുള്ള വിപുലമായ അന്വേഷണമാണു നടക്കുന്നതെന്നു ധനമന്ത്രി കെ.എം. മാണി. അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ പറഞ്ഞു.

അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ വിഷമമില്ല. എന്നാല്‍ നിറം പിടിപ്പിച്ച കഥകളിലൂടെ അന്വേഷണം തടസപ്പെടുത്തുന്നതു ശരിയല്ല. അന്വേഷണം ഒരിക്കലും തടയാന്‍ പാടില്ല. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള വിശദവും വിപുലവുമായ അന്വേഷണമാണു ബാര്‍ കോഴ കേസില്‍ നടക്കുന്നത്. അന്വേഷണം നടക്കട്ടെയെന്നും റിപ്പോര്‍ട്ട് കൊടുക്കുമ്പോള്‍ അതേക്കുറിച്ചു പ്രതികരിക്കാമെന്നും മാണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.