നുണപരിശോധനാഫലം നുണക്കഥ: ജോസഫ് എം. പുതുശേരി
നുണപരിശോധനാഫലം നുണക്കഥ: ജോസഫ് എം. പുതുശേരി
Thursday, May 28, 2015 12:31 AM IST
കോട്ടയം: ബാര്‍ കോഴക്കേസിലെ നുണപരിശോധനാ ഫലം നുണക്കഥയാണെന്നു തെളിഞ്ഞിരിക്കുകയാണെന്നു കേരള കോണ്‍ഗ്രസ് -എം ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരി. പരിശോധനയിലെ 11, 12 ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍നിന്ന് അമ്പിളിയുടെ മൊഴി നുണയാണെന്നാണു വ്യക്തമാണ്.

2014 ഏപ്രില്‍ രണ്ടിന് രണ്ടു തവണയും ക്ളിഫ് ഹൌസിലേക്ക് ഒരേ ഗെയ്റ്റിലൂടെയാണോ പോയത് എന്ന 11-ാം ചോദ്യത്തിന് അതെ എന്നാണ് ഉത്തരം. ക്ളിഫ് ഹൌസില്‍ വച്ചു പണമടങ്ങിയ ഈ പ്ളാസ്റിക് ബാഗ് ഉണ്ണിക്ക് എടുത്തു കൊടുത്തിരുന്നോ എന്ന 12-ാം ചോദ്യത്തിന് ഉവ്വ് എന്നും. ഇതു രണ്ടും അമ്പിളിയുടെ മുന്‍ മൊഴിക്കുനേരേ കടകവിരുദ്ധമാണ്. ക്ളിഫ് ഹൌസ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്. കെ.എം. മാണിയുടേതല്ല. കെ.എം. മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിലേക്ക് അമ്പിളി എത്തിയിട്ടില്ല എന്നാണ് ഈ മൊഴി വെളിവാക്കുന്നത്.


ഇതിനു മുമ്പൊരു കേസിലും ഉണ്ടാകാത്തതുപോലെ അന്വേഷണ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവിട്ട് അപമാനിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്െടന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.