മാര്‍ കുര്യാളശേരിയുടെ അജപാലന ദര്‍ശനം ഉള്‍ക്കൊള്ളണം: മാര്‍ പെരുന്തോട്ടം
മാര്‍ കുര്യാളശേരിയുടെ അജപാലന ദര്‍ശനം ഉള്‍ക്കൊള്ളണം: മാര്‍  പെരുന്തോട്ടം
Thursday, May 28, 2015 12:33 AM IST
ചങ്ങനാശേരി: ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ അജപാലന ദര്‍ശനം നാം ആഴത്തില്‍ ഉള്‍ക്കൊള്ളണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.

ആരാധനാ സന്യാസിനി സമൂഹ സ്ഥാപകനും ചങ്ങനാശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമനവതി ആചരണത്തോടനുബന്ധിച്ച് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ്ഹാളില്‍ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധകുര്‍ബാന കേന്ദ്രീകൃതമായ കൂട്ടായ്മയില്‍ സഭയെ വളര്‍ത്താന്‍ ആരാധനാ സന്യാസിനി സമൂഹത്തിന് രൂപം നല്‍കി അജപാലകനായിരുന്നു മാര്‍ കുര്യാളശേരിയെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.

ആരാധനാ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസ് കെയ്റ്റ് അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ.തോമസ് തുമ്പയില്‍ സന്ദേശം നല്‍കി. എസ്ബി കോളേജ് അധ്യാപകന്‍ ഫാ.ജോസ് മുല്ലക്കരി, കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.വി അഗസ്റിന്‍, ഡോ. സിസ്റര്‍ സോഫി പെരേപ്പാടന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ.ഡോ.ജോബി കറുകപ്പറമ്പില്‍ മോഡറേറ്ററായിരുന്നു. ജനറല്‍ കൌണ്‍സിലര്‍ സിസ്റര്‍ ലിസി വടക്കേച്ചിറയത്ത്, വൈസ് പോസ്റുലേറ്റര്‍ സിസ്റര്‍ ബഞ്ചമിന്‍ മേരി. ഫാ.ജോര്‍ജ് വല്ലയില്‍, സൈബി അക്കര, ബാബു കളിയിക്കല്‍, കെ.എസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഇടയന്‍ കുര്യാളശേരി ചരിത്രസ്മരണികയുടെ പ്രകാശന കര്‍മവും മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.