മെഡിക്കല്‍ പിജി: പരിയാരത്ത് രണ്ടാംഘട്ട കൌണ്‍സലിംഗ് നാളെ
Thursday, May 28, 2015 12:37 AM IST
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിനു കീഴിലുള്ള 2015-16 അധ്യയനവര്‍ഷത്തെ മെഡിക്കല്‍ പിജി മാനേജ്മെന്റ് ക്വോട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഇതിലേക്കുള്ള രണ്ടാംഘട്ട കൌണ്‍സലിംഗ് നാളെ രാവിലെ 11 മുതല്‍ ആരംഭിക്കും.

ആദ്യഘട്ട കൌണ്‍സലിംഗില്‍ പങ്കെടുക്കാത്ത സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച മാനേജ്മെന്റ്ക്വാട്ട റാങ്കുലിസ്റില്‍ പേരുള്ളവര്‍ക്കും അവസരമുണ്ട്. ഒന്നാംഘട്ട കൌണ്‍സലിംഗില്‍ പങ്കെടുത്ത് ഏതെങ്കിലും വിഷയത്തില്‍ അഡ്മിഷന്‍ നേടിയവര്‍ക്കാണ് ആദ്യപരിഗണന. ആദ്യഘട്ട കൌണ്‍സലിംഗില്‍ പങ്കെടുത്തവര്‍ക്കു തുടര്‍ന്നു പരിഗണന ലഭിക്കും. കൌണ്‍സലിംഗില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡും യോഗ്യത തെളിയിക്കുന്ന മതിയായ രേഖകളും സഹിതം കൌണ്‍സലിംഗ് ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിശദാംശങ്ങള്‍ ംംം.ാരുമൃശ്യമൃമാ.രീാ എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.