പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും മേഖലാ ഓഫീസുകളിലും ഇന്റേണ്‍ഷിപ്പിന് അവസരം
Thursday, May 28, 2015 12:38 AM IST
തിരുവനന്തപുരം: ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഇ-ഗവേണന്‍സ്, പൊതുജനങ്ങളുമായുള്ള ബന്ധപ്പെടല്‍ സേവന ക്രമീകരണം എന്നിവയില്‍ പരിശീലനം നേടുന്നതിന് വിദേശ കാര്യമന്ത്രാലയം രാജ്യത്തെ 81 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും 37 പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസുകളിലുമായി ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് ഏകജാലക സംവിധാനത്തിലൂടെ അവസരമൊരുക്കുന്നു.

ഇതുസംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറും അപേക്ഷാഫോമും ംംം.ുമുീൃശിേറശമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഏത് ബിരുദമുള്ളവര്‍ക്കും ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.


അടുത്ത മാസം എട്ടു മുതല്‍ ഇന്റേണ്‍ഷിപ്പ് ആരംഭിക്കും. നാലു മുതല്‍ എട്ട് ആഴ്ചവരെയായിരിക്കും കാലാവധി. പ്രതിഫലമോ സ്റൈപ്പന്‍ഡോ നല്‍കുന്നതല്ല. ഇന്റേണ്‍ഷിപ്പ് വിജകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ 31 നകം ടഋഢഅ@ ുമുീൃശിേറശമ. ഴ്ീ.ശി എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.