ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ വീണ്ടും ശ്രമമെന്നു വി.എസ്
ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ വീണ്ടും ശ്രമമെന്നു വി.എസ്
Friday, May 29, 2015 10:40 PM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശകന്‍ അഡ്വക്കറ്റ് ജനറലിനെ കണ്ട് ചര്‍ച്ച നടത്തിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ അവസാനത്തെ ഉദാഹരണമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനാസ്ഥാപനമായ അഡ്വക്കറ്റ് ജനറല്‍ ഒരു മന്ത്രിക്കെതിരായ വിജിലന്‍സ് കേസില്‍ ഇടപെടുന്നത് ഭരണഘടനാവിരുദ്ധമാണെന്നും വി.എസ് പറഞ്ഞു. എ ജിയുടെ ഉപദേശം സ്വീകരിച്ച് കേസ് നടപടികള്‍ കൊണ്ടുപോകാനാണെങ്കില്‍പ്പിന്നെ വിജിലന്‍സിന് പ്രത്യേകമൊരു നിയമോപദേശകന്റെ ആവശ്യമുണ്േടായെന്നും വി.എസ് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.