സപ്ളൈകോ ആറു വില്പനശാലകള്‍ ഇന്നു തുടങ്ങും
Friday, May 29, 2015 10:42 PM IST
കൊച്ചി: കേരള സംസ്ഥാന സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ ആറു വില്പനശാലകള്‍ ഇന്നു മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനംചെയ്യും. കാസര്‍ഗോഡ് ജില്ലയില്‍ അഞ്ചും കണ്ണൂര്‍ ജില്ലയില്‍ ഒരു വില്പനശാലയുമാണു തുറക്കുന്നത്. കാസര്‍കോഡ് ജില്ലയില്‍ മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ബങ്കളം കൂട്ടപ്പൂന്നയിലെ മാവേലി സ്റോര്‍, നീലേശ്വരം മെയിന്‍ ബസാറിലെ പീപ്പിള്‍സ് ബസാറും മാവേലി മെഡിക്കല്‍ സ്റോറും ഉദുമയിലെ സൂപ്പര്‍മാര്‍ക്കറ്റ്, വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ബീച്ചാരക്കടവിലെ മാവേലി സ്റോര്‍ എന്നിവയാണു തുറക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ കൊളത്തുമല (അഞ്ചരക്കണ്ടി)യിലാണ് പുതിയ മാവേലി സ്റോര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.