ടി. സിദ്ദിക്കുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ കെപിസിസി കമ്മിറ്റി
Friday, May 29, 2015 10:44 PM IST
തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടി. സിദ്ദിക്കിന്റെ രാജിയിലേക്കു നയിച്ച സംഭവവികാസങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി കെപിസിസി കമ്മിറ്റിയെ നിയോഗിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ഭാരതിപുരം ശശി, ജനറല്‍ സെക്രട്ടറി ബാബുപ്രസാദ്, സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് എന്നിവരടങ്ങുന്ന കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക. ഭാരതിപുരം ശശി കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരിക്കുമെന്നു ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

ടി. സിദ്ദിക്ക്, എം.ഐ. ഷാനവാസ് എംപി, കോഴിക്കോട് ലോക്സഭാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. നൌഷീര്‍ എന്നിവര്‍ കെപിസിസിക്കു നല്‍കിയ കത്തില്‍ ഉന്നയിച്ചിട്ടുള്ള പരാതികളെക്കുറിച്ചാണു കമ്മിറ്റി അന്വേഷിക്കുക.


മുന്‍ഭാര്യ ടി. നസീമ പോലീസില്‍ സിദ്ദിക്കിനെതിരേ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിവാദമുയര്‍ന്നത്. തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ എം.ഐ. ഷാനവാസ് എംപി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നു എന്നു സിദ്ദിഖ് ആരോപിക്കുകയും തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് കെപിസിസിക്കു ലഭിച്ച എല്ലാ പരാതികളെക്കുറിച്ചും അന്വേഷിക്കാന്‍ കെപിസിസി തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.