വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന എഎസ്ഐ മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന എഎസ്ഐ മരിച്ചു
Friday, May 29, 2015 12:04 AM IST
കോട്ടയം: അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന എഎസ്ഐ മരിച്ചു. മണര്‍കാട് കുഴിപുരയിടം പാറയില്‍ വീട്ടില്‍ പി.എം. മര്‍ക്കോസ്(55) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ജനസമ്പര്‍ക്ക പരിപാടികഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ മണര്‍കാട് നാലുമണിക്കാറ്റിനു സമീപമായിരുന്നു അപകടം. മര്‍ക്കോസ് സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മര്‍ക്കോസ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്േടാടെ മരിക്കുകയായിരുന്നു. . രാവിലെ 11ന് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലും തുടര്‍ന്നു കോട്ടയം പോലീസ് ക്ളബ്ബിലും മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍. ഭാര്യ ലിസി മണര്‍കാട് മാമ്മേലില്‍ കുടുംബാംഗം. മക്കള്‍ ലിബിന്‍ (ഡല്‍ഹി ആര്‍ജിസിഐ), അശ്വതി (മണര്‍കാട് സെന്റ് മേരീസ് ഹോസ്പിറ്റല്‍). മരുമകള്‍ ചിന്ത അലക്സ് വെള്ളാവൂര്‍ പുതുപ്പറമ്പില്‍ കുടുംബാംഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.