മെഡിക്കല്‍ പിജി പ്രവേശനം: വെയ്റ്റേജ് നടപടി ശരിവച്ചു
Friday, May 29, 2015 12:10 AM IST
കൊച്ചി: മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് സര്‍വീസ് ക്വാട്ടയില്‍നിന്നുള്ള പ്രവേശനത്തിന് അതികഠിന ഗ്രാമീണ മേഖലയില്‍ ജോലി നോക്കുന്ന ഡോക്ടര്‍മാര്‍ക്കു മാത്രം മുന്‍ഗണന നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വയനാട് മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ.അഭിലാഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീലിലാണു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസില്‍ ഗ്രാമീണ മേഖലയില്‍ ജോലി നോക്കുന്ന ഡോക്ടര്‍മാര്‍ക്കു മുന്‍ഗണനാ മാര്‍ക്ക് നല്‍കുമെന്നാണു പറഞ്ഞിരുന്നത്. ഈ പ്രോസ്പെക്ടസ് അനുസരിച്ചു ഫെബ്രുവരി എട്ടിനു പരീക്ഷ നടത്തി മാര്‍ച്ച് ആറിനു മാര്‍ക്ക് ലിസ്റ് പ്രസിദ്ധീകരിച്ചു. ഇതിനിടെ, സുപ്രീം കോടതിയുടെ വിധിയനുസരിച്ച് അതികഠിന ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കു മാത്രമേ മുന്‍ഗണന നല്‍കാനാവൂ എന്നു വ്യക്തമാക്കി സര്‍ക്കാര്‍ മാര്‍ച്ച് 11ന് ഉത്തരവിറക്കി. ഇതിനെതിരേയുള്ള ഹര്‍ജികള്‍ പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു മുന്‍ഗണന നല്‍കുമെന്ന വ്യവസ്ഥയനുസരിച്ചു പരീക്ഷ നടത്തിയ ശേഷം അതികഠിന ഗ്രാമീണ മേഖലയിലാണോ ജോലി നോക്കുന്നതെന്നു പരിഗണിക്കേണ്െടന്നാണു സിംഗിള്‍ ബെഞ്ച് വിധിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.