ഡോ.കോശി എം. ജോര്‍ജ് വിരമിക്കുന്നു
ഡോ.കോശി എം. ജോര്‍ജ് വിരമിക്കുന്നു
Friday, May 29, 2015 12:12 AM IST
തിരുവനന്തപുരം: ഐഎസ്ആര്‍ഒയില്‍ 38 വര്‍ഷത്തെ സേവനത്തിനു ശേ ഷം വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ .കോശി എം. ജോര്‍ജ് ഇന്നു വിരമിക്കും.അദ്ദേ ഹം ഇപ്പോള്‍ വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റം സെന്റര്‍ ഡയറക്ടറാണ്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കീഴില്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേ ഹം എസ്എല്‍വി 3 മുതല്‍ മംഗള്‍യാന്‍ വരെയുള്ള പ്രൊജക്ടുകളില്‍ റോക്കറ്റ് കവച നിര്‍മാണത്തില്‍ പ്ര ധാന പങ്കുവഹിച്ചു. എയ്റോ സ്പേ സ് ലോഹങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും ഐഎസ്ആര്‍ഒയുടെ ധനസഹായത്തോടെ ചവറ കെഎംഎംഎല്ലില്‍ ടൈറ്റാനിയം സ്പോഞ്ച് പ്ളാന്റ് സ്ഥാപിക്കുന്നതിലും നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.