ഹാരിസണ്‍സ് മറിച്ചുവിറ്റ എസ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
Friday, May 29, 2015 10:40 PM IST
തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളം പ്ളാന്റേഷന്‍ കമ്പനി സ്വന്തമാക്കി വയ്ക്കുകയും പിന്നീടു മറിച്ചുവില്‍ക്കുകയും ചെയ്ത മൂന്ന് എസ്റേറ്റുകള്‍ ഏറ്റെടുത്തു സര്‍ക്കാര്‍ ഉത്തരവിറക്കി.

പത്തനംതിട്ടയിലെ 2263 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റേറ്റ്, കൊല്ലത്തെ 207 ഏക്കര്‍ വരുന്ന റിയ സ്പോര്‍ട്സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ്, 2700 ഏക്കറുള്ള ട്രാവന്‍കൂര്‍ ടീ ആന്‍ഡ് റബര്‍ എസ്റേറ്റ് ലിമിറ്റഡ് എന്നിവയാണ് ഏറ്റെടുത്തത്.

കേരള ഭൂസംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുത്തുകൊണ്ടാണു സ്പെഷല്‍ ഓഫീസര്‍ രാജമാണിക്യം ഉത്തരവിറക്കിയത്. കഴിഞ്ഞ ഡിസംബറില്‍ ഹാരിസണ്‍ കമ്പനി കൈവശം വച്ചിരുന്ന 29,185 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഹൈക്കോടതി ഇതു താത്കാലികമായി സ്റേ ചെയ്തു. സ്പെഷല്‍ ഓഫീസറെ നിയമിച്ചു കാര്യങ്ങള്‍ പഠിച്ചശേഷം മാത്രമേ പാടുള്ളുവെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് രാജമാണിക്യത്തെ സ്പെഷല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചത്. ഭൂമി കൈവശം വച്ചിരുന്നവരുടെ രേഖകള്‍ രാജമാണിക്യം പരിശോധിക്കുകയും സര്‍ക്കാരിലേക്കു കണ്ടുകെട്ടാന്‍ ആവശ്യമായ നിര്‍ദേശം നല്‍കുകയുമായിരുന്നു. തുടര്‍ന്നാണു ഭൂമി ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.