അരുവിക്കരയില്‍ എല്‍ഡിഎഫിനു പിന്തുണ: പിള്ള
അരുവിക്കരയില്‍ എല്‍ഡിഎഫിനു പിന്തുണ: പിള്ള
Friday, May 29, 2015 10:40 PM IST
കണ്ണൂര്‍: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-ബി എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി രംഗത്തിറങ്ങാന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാട്ടുംപാടി ജയിക്കുമെന്നും പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ കുറ്റപത്രം ഉപതെരഞ്ഞെടുപ്പു കഴിയുന്നതുവരെ കോടതിയില്‍ സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോകാനാണു നീക്കം. ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിലാണു താനിതു പറയുന്നത്. മാണിയേക്കാളും വലിയ അഴിമതിക്കാരന്‍ മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ. ബാബുവാണെന്നും പിള്ള ആരോപിച്ചു.


എല്‍ഡിഎഫില്‍നിന്നു ചിലര്‍ യുഡിഎഫിലേക്കു വരുമെന്ന കെ.പി.എ. മജീദിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അളിഞ്ഞുനാറിയ യുഡിഎഫിലേക്ക് ആരും വരാന്‍ പോകുന്നില്ലെന്നായിരുന്നു മറുപടി. നേരം പുലര്‍ന്നപ്പോള്‍ ഏപ്രില്‍ ഒന്നാണെന്നു കരുതിയാണു മജീദ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും പിള്ള പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.